പ്രധാനാധ്യാപകനെതിരെ നാല് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി
Mar 12, 2013, 17:35 IST
ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്തുള്ള എല്‍. പി സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്‌കൂള്‍ പ്രധാനാധ്യാപകനായ രാധാകൃഷ്ണന്റെ (53) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി തിങ്കളാഴ്ച തള്ളിയത്.
രാധാകൃഷ്ണന്‍ പീഡിപ്പിച്ചതായി ആരോപിച്ച് സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്ന ഒമ്പത് വയസുകാരിയാണ് ആദ്യം ചന്തേര പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോലീസ് ആറ് വിദ്യാര്‍ഥിനികളുടെ കൂടി മൊഴിയെടുത്തു. ഇവരില്‍ നാലുകുട്ടികള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാധാകൃഷ്ണന്‍ പതിമൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന പരാതി. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പോലീസ് മറ്റ് പെണ്‍കുട്ടികളുടെ കൂടി മൊഴിയെടുക്കും.
വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് പെണ്‍കുട്ടികളുടെ മൊഴികള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് കൈക്കൊള്ളുന്നത്.
ഇതേസമയം പ്രധാന അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസില്‍ കുടുക്കിയതായി രാധാകൃഷ്ണന്റെ ഭാര്യയായ ഇതേ സ്‌കൂളിലെ അധ്യാപിക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും പ്രധാന അധ്യാപകന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.

Keywords: Molestation, Head master, Complaint, Students, Bail, Court, Reject, Cheruvathur, LP school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News