38 കാരനെ എട്ടുമാസം മുമ്പ് കാണാതായതായി പരാതി
Aug 22, 2012, 22:09 IST
കാസര്‍കോട്: 38 കാരനെ എട്ടുമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂരിലെ മുഹമ്മദ് കുഞ്ഞിയെയാണ്(38) എട്ടുമാസം മുമ്പ് വീട്ടില്‍ നിന്നും കാണാതായത്. സംഭവത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂരിലെ എം. ഷാഫിയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഷാഫിയുടെ സഹോദരി ഭര്‍ത്താവാണ് മുഹമ്മദ് കുഞ്ഞി. അടുക്കത്ത്ബയിലിലെ ക്വാട്ടേര്‍സില്‍ നിന്ന് എട്ട് മാസം മുമ്പ് രാവിലെ കാസര്‍കോട് ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയതായിരുന്നു മുഹമ്മദ് കുഞ്ഞി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
മുഹമ്മദ് കുഞ്ഞിയെ കാണാതായ സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായി സൂചനയുണ്ട്. സ്വത്ത് വിറ്റ് കിട്ടിയ പണം മുഹമ്മദ് കുഞ്ഞിയുടെ കൈയ്യിലുണ്ടായിരുന്നതായി സൂചന പുറത്തുവന്നിട്ടുണ്ട്. കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Missing, Kasaragod, Man, Mogral Puthur, Bellur, Police, Kerala, Muhammed Kunhi.