city-gold-ad-for-blogger

38 കാര­നെ എ­ട്ടു­മാ­സം മു­മ്പ് കാ­ണാ­താ­യ­താ­യി പ­രാതി

38 കാര­നെ എ­ട്ടു­മാ­സം മു­മ്പ് കാ­ണാ­താ­യ­താ­യി പ­രാതി
കാസര്‍­കോ­ട്: 38 കാ­ര­നെ എ­ട്ടു­മാ­സം മു­മ്പ് ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ കാ­ണാ­താ­യ­താ­യി പ­രാതി. മൊ­ഗ്രാല്‍ പു­ത്തൂര്‍ ബെ­ള്ളൂ­രി­ലെ മു­ഹ­മ്മ­ദ് കു­ഞ്ഞി­യെ­യാ­ണ്(38) എ­ട്ടു­മാ­സം മു­മ്പ് വീ­ട്ടില്‍ നിന്നും കാ­ണാ­താ­യത്. സം­ഭ­വ­ത്തില്‍ മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ ബ­ന്ധു മൊ­ഗ്രാല്‍ പു­ത്തൂര്‍ ബെ­ള്ളൂ­രി­ലെ എം. ഷാ­ഫി­യാ­ണ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­ത്.

ഷാ­ഫി­യു­ടെ സ­ഹോ­ദ­രി ഭര്‍­ത്താവാ­ണ് മു­ഹമ്മ­ദ് കുഞ്ഞി. അ­ടു­ക്ക­ത്ത്­ബ­യി­ലി­ലെ ക്വാ­ട്ടേര്‍­സില്‍ നി­ന്ന് എ­ട്ട് മാ­സം മു­മ്പ് രാ­വി­ലെ കാസര്‍­കോ­ട് ടൗ­ണി­ലേ­ക്ക് പോ­കു­ന്നു­വെ­ന്ന് പ­റ­ഞ്ഞി­റ­ങ്ങി­യ­താ­യി­രു­ന്നു മു­ഹമ്മ­ദ് കുഞ്ഞി. പി­ന്നീ­ട് വീ­ട്ടില്‍ തി­രി­ച്ചെ­ത്തി­യി­ല്ലെ­ന്നാ­ണ് പ­രാതി. ബ­ന്ധു­വീ­ടു­ക­ളിലും മറ്റും അ­ന്വേ­ഷി­ച്ചെ­ങ്കിലും ക­ണ്ടെ­ത്താന്‍ ക­ഴി­യാ­ത്തതി­നെ തു­ടര്‍­ന്നാ­ണ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്.

മു­ഹമ്മ­ദ് കു­ഞ്ഞി­യെ കാ­ണാതാ­യ സം­ഭ­വ­ത്തില്‍ ഏ­റെ ദു­രൂ­ഹ­ത­കള്‍ ഉ­ള്ള­താ­യി സൂ­ച­ന­യുണ്ട്. സ്വ­ത്ത് വി­റ്റ് കിട്ടി­യ പ­ണം മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്ന­താ­യി സൂ­ച­ന പു­റ­ത്തു­വ­ന്നി­ട്ടുണ്ട്. കാ­ണാതാ­യ സം­ഭ­വ­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്.

Keywords:  Missing, Kasaragod, Man, Mogral Puthur, Bellur, Police, Kerala, Muhammed Kunhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia