city-gold-ad-for-blogger

38 ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേക്കേറുന്നു

38 ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേക്കേറുന്നു കരിന്തളം: പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് സിപിഎമ്മില്‍ പടയൊരുക്കം മുറുകുന്നു. പാര്‍ട്ടി മെമ്പറടക്കം 38 ഓളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ യിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ട് മാസമായി സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും എല്ലാ പരിപാടികളും ബ്രാഞ്ച് കമ്മിറ്റി ബഹിഷ്‌ക്കരിച്ചുവരികയാണ്.

കരിന്തളം വടക്കേപുലിയന്നൂരില്‍ നാടിന് വെളിച്ചം വിതറിയ ജ്ഞാനോദയ വായനശാല ആന്റ് ഗ്രന്ഥാലയം സ്ഥിതി ചെയ്ത സ്ഥലത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട ലോക്കല്‍-ഏരിയാ-ജില്ലാ നേതാക്കളുടെ ഇരട്ടത്താപ്പ് നയമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിഭാഗം ആരോപിക്കുന്നത്.

35 വര്‍ഷങ്ങള്‍ക്കു മുമ്പ് വായനശാലക്കു വേണ്ടി അണ്ടോള്‍ കീറ്റവളപ്പില്‍ കുഞ്ഞിരാമന്‍ ദാനം നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തിന് കുഞ്ഞിരാമന്റെ ചെറുമക്കള്‍ പുതിയ അവകാശവാദവുമായി രംഗത്തുവന്നപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. ഈ പ്രശ്‌നം ഏരിയാ നേതാക്കള്‍ ഏറ്റെടുത്തു. നേതാക്കള്‍ മറുപക്ഷത്തെ ന്യായീകരിച്ച് സംസാരിച്ചു. പിന്നീട് ജില്ലാ നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പാര്‍ട്ടി കോട്ടയിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് എതിര്‍കക്ഷികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായതിനാലാണ്.

കയ്യൂര്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പാര്‍ട്ടി ശക്തികേന്ദ്രമാണ് വടക്കേപുലിയന്നൂര്‍. ഇവിടത്തെ പ്രവര്‍ത്തകര്‍ സിപിഐ യിലേക്ക് ചേക്കേറാന്‍ നീക്കം നടത്തുന്നത് സിപിഎം നേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തിയിട്ടുണ്ട്.
സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് സിപിഐ ക്ക് വടക്കേപുലിയന്നൂരില്‍ അടിത്തറയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇരുകക്ഷികളും തമ്മിലുള്ള അസ്വാരസ്യത്തിന് കാരണമാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

സിപിഎമ്മിന്റെ മറ്റൊരു ഉരുക്കുകോട്ടയായ പുത്തിലോട്ട് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ യില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം സിപിഎമ്മും സിപിഐ യും തമ്മില്‍ സംഘര്‍ഷവും നിലനിന്നിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് വടക്കേപുലിയന്നൂരില്‍ ഉണ്ടായിരിക്കുന്നത്.

Keywords:  CPM Worker, CPI, Karinthalam, Kasaragod, Kerala, Party, Leaders, Kayoor, Puthilottu, Clash, Branch Committee, Malayalam News, Kasaragod News,
38 CPM activists shifted to CPI.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia