23 പവന് സ്വര്‍ണവുമായി മുങ്ങിയ വീട്ടുജോലിക്കാരി റിമാന്‍ഡില്‍
May 25, 2013, 13:11 IST
കാസര്‍കോട്: 23 പവന് സ്വര്‍ണവുമായി മുങ്ങിയ വീട്ടു ജോലിക്കാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക സകലേഷ്പുരത്തെ ഷാഹിനയെ (26) യാണ് കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിസിനസുകാരനായ ബദിയഡുക്കയിലെ ജലീലിന്റെ വീട്ടില്‍ നിന്നുമാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്.
ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണമാണ് കവര്‍ച ചെയ്തത്. വീട്ടുകാര്‍ ബായാര്‍ പള്ളിയില്‍ സ്വലാത്തിന് പോയപ്പോള്‍ 17 ന് രാത്രിയാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്. സ്വര്‍ണം കൂടാതെ വീട്ടിലുണ്ടായിരുന്ന 2,500 രൂപയും കവര്‍ന്നിരുന്നു. രാത്രിയില്‍ ബദിയഡുക്കയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ കയറിയ ഷാഹിന കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ എത്തുകയും അവിടെ നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക് പോവുകയുമായിരുന്നു.
വീട്ടിലെത്താതെ പല സ്ഥലത്തും കറങ്ങിയ ഷാഹിനയെ വ്യാഴാഴ്ച വൈകിട്ട് വിട്ള ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഷാഹിനയുടെ മൊബൈലിന്റെ ടവര്‍ പരിശോധിച്ചാണ് പോലീസ് കുടുക്കിയത്.
Related News:
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന് സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍
Keywords: Robbery, Remand, Badiyadukka, Court, House, KSRTC-bus, Train, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
| Shahina |