city-gold-ad-for-blogger

വിവാഹത്തിനിടെ 20 പവന്‍ കവര്‍ന്ന യുവതിയെ തെരെയുന്നു

കുമ്പള: വിവാഹ ചടങ്ങനിനിടെ നവവധുവിനെ അണിയിച്ചൊരുക്കാന്‍  കൊണ്ടു വന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നു കളഞ്ഞ യുവതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച ശാന്തിപ്പള്ളത്തെ മുഹിമ്മാത്ത് കണ്‍വെന്‍ഷന്‍ ഹാളിലാണ് സ്വര്‍ണമോഷണം നടന്നത്.

ബായാര്‍ പേരാലിലെ ആദം കുഞ്ഞിയുടെ മകള്‍ ഖൈറുന്നിസയുടെ കല്യാണത്തിനു വാങ്ങിയ സ്വര്‍ണമാണ് വരന്റെ സഹോദരിയാണെന്ന് പറഞ്ഞ് എത്തിയ യുവതി തട്ടിയെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയായിരുന്നു സംഭവം. ഖൈറുന്നിയുടെ മാതാവ് സുലൈഖയാണ് ആഭരണങ്ങള്‍ അടങ്ങിയ ചെറിയപെട്ടി കൈവശം വെച്ചിരുന്നത്. നിക്കാഹ് ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വരന്റെ സഹോദരിയാണെന്നും ആഭരണം നോക്കാനാണെന്നും പറഞ്ഞ് അരഞ്ഞാണവും മാലയും സൂത്രത്തില്‍ കൈക്കലാക്കുകയായിരുന്നു.

വധുവിനെ അണിയിച്ചൊരുക്കാനാണ് സ്വര്‍ണം ആവശ്യപ്പെട്ടത്. പിന്നീട് കബളിക്കപ്പെട്ടതായി മനസിലാക്കിയ സുലൈഖ ബഹളം വെച്ചു. ഇതോടെയാണ് കല്യാണത്തിനെത്തിയ മറ്റുള്ളവര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളും മറ്റും ഹാള്‍ മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും സ്വര്‍ണം കൈക്കലാക്കിയ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


വിവാഹത്തിനിടെ 20 പവന്‍ കവര്‍ന്ന യുവതിയെ തെരെയുന്നുവിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും ഹാളിലെ തിക്കും തിരക്കും കാരണം അന്വേഷണം നടത്താനാകാതെ തിരികെ പോവുകയായിരുന്നു. വിവാഹ തിരക്കിനിടയില്‍ സ്വര്‍ണവും പണവും തട്ടുന്ന റാക്കറ്റുകള്‍ വര്‍ധിച്ചുവരുന്നതായി നേരത്തെ തന്നെ സൂചനയുണ്ട്. മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നേരത്തെയും ഉണ്ടായിരുന്നതായി പരാതിയുണ്ട്.

Related News:
വിവാഹം നടന്നുകൊണ്ടിരിക്കെ വധുവിന്റെ അരഞ്ഞാണം ഉള്‍പെടെ 20 പവന്‍ കവര്‍ന്നു

Keywords:  Bayar padavu, Marriage, Bride, Gold, Theft, Kasaragod, Kumbala, Police, Complaint, Case, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia