നിലം കൊടുങ്കാറ്റില്‍ കാണാതായവരില്‍ കാസര്‍കോട് സ്വദേശികളായ 2 കപ്പല്‍ ജോലിക്കാരും
Nov 1, 2012, 23:51 IST
![]() |
| ജോമോന് ജോസഫ് |
![]() |
| കൃഷ്ണ ചന്ദ്ര |
കപ്പലില്‍ നിന്നും ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാസര്‍കോട് സ്വദേശികളുള്‍പെടെ അഞ്ചുപേരെ കാണാതായത്. അപകടത്തില്‍പ്പെട്ട എം.ടി. കാവേരി എന്ന എണ്ണ കപ്പലില്‍ 37 പേരാണ് ഉണ്ടായിരുന്നത്. കൊടുങ്കാറ്റില്‍ അകപ്പെട്ട് ലൈഫ് ബോട്ടുകള്‍ കടലില്‍ മുങ്ങുകയായിരുന്നു. മറ്റുള്ളവരെ കോസ്റ്റു ഗാര്‍ഡുകളാണ് രക്ഷപ്പെടുത്തിയത്.
കാണാതായ ജോമോന് ജോസഫിന്റെ പിതാവ് ഈപ്പച്ചന് ജോസഫും ചെന്നൈയില്‍ കപ്പല്‍ ജോലിക്കാരനാണ്. ഒരു വര്‍ഷം മുമ്പാണ് ജോമോന് ജോസഫ് കപ്പലില്‍ ജോലിക്ക് ചേര്‍ന്നത്. തളിപ്പറമ്പ് കുടിയാന്മല സ്വദേശികളായ ഈപ്പച്ചന് ജോസഫും കൂടുംബവും 20 വര്‍ഷം മുമ്പാണ് ബദിയഡുക്കയിലേക്ക് താമസം മാറിയത്. ഇവിടെ സ്വന്തമായുണ്ടായ വീടും സ്ഥലവും വില്പന നടത്തിയ ഇവര്‍ ഇപ്പോള്‍ പള്ളത്തടുക്കയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഉദുമയില്‍ സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനാണ് കൃഷ്ണ ചന്ദ്രയുടെ പിതാവ് ചന്ദ്രശേഖരന്. മാതാവ് രമ അധ്യാപികയാണ്. കൃഷ്ണ ചന്ദ്ര മാസങ്ങള്‍ക്ക് മുമ്പാണ് കപ്പലില്‍ ജോലിക്ക് ചേര്‍ന്നത്.
Keywords: Missing, Nilam Cyclone, Badiyadukka, Boat, Worker, Taliparamba, kasaragod, Kerala, Sea, Oil.








