city-gold-ad-for-blogger

ബൈക്ക് മോഷണം: 2 പേര്‍ അറസ്റ്റില്‍

കുമ്പള: ബൈക്ക് മോഷണക്കേസില്‍ രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണയിലെ മുഹമ്മദ് ഹനീഫ് (30), കുമ്പള കുണ്ടങ്കരടുക്കയില്‍ താമസിച്ച് തേപ്പ് ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഗണേഷന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

ബൈക്ക് മോഷണം: 2 പേര്‍ അറസ്റ്റില്‍
Ganeshan
മെയ് ഒമ്പതിന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഇടനാട്ടെ രാഘവ പാട്ടാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബൈക്ക് മോഷ്ടിച്ച് ടെമ്പോയില്‍ കയറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും പിടികൂടിയിരുന്നു.

ബൈക്ക് മോഷണം: 2 പേര്‍ അറസ്റ്റില്‍
Muhammed Haneef 
വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടെമ്പോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും എസ്.ഐ. എം.വി സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

Keywords:  Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia