സംഘര്‍ഷാവസ്ഥ: 18 പേരെ പോലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു
Nov 24, 2012, 20:23 IST
കാസര്‍കോട്: നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 18 യുവാക്കളെ പോലീസ് മുന്‍ കരുതലായി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടും രാത്രിയുമായാണ് എല്ലാവരെയും പിടികൂടിയത്.
അടുക്കത്ത്ബയലിലെ എ.കെ. ഷബീര്‍ (19), മംഗല്‍പാടിയിലെ മുഹമ്മദ് നൗഫല്‍ (19), പുത്തിഗെയിലെ ബി.എ. മുഹമ്മദ് ഫൈസല്‍ (19), ധര്‍മ്മത്തടുക്കയിലെ എ.എ. അബ്ദുല്‍ ബഷീര്‍ (28), ധര്‍മ്മത്തടുക്കയിലെ എം.എ. അന്‍വര്‍ (21), രാംദാസ് നഗറിലെ മുഹമ്മദ് ഹാഷിര്‍ (20), ഷിറിബാഗിലുവിലെ ഇര്‍ഷാദ് (26), അടുക്കത്ത്ബയലിലെ അബ്ദുര്‍ റഹ്മാന് (20), കോട്ടക്കണ്ണിയിലെ കേശവ (20), തൃശൂര്‍ സ്വദേശി കെ.വി. വിനീഷ് (22), സന്തോഷ്കുമാര്‍ (19), ചേതപ്പ, രമേശന് (34), കോട്ടക്കണ്ണിയിലെ ശിവപ്രസാദ് (22), അടുക്കത്ത്ബയലിലെ സതീശന് (20), മനീഷ് (22), മന്നിപ്പാടിയിലെ സുമന്ത് (19), പാലക്കാട് സ്വദേശി ശിവദാസ് (29) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചു.
കോട്ടക്കണ്ണിയില്‍ ബേക്കറി ജീവനക്കാരനെ കുത്തിപ്പരിക്കേല്പിക്കുകയും ചൂരിയില്‍ കാര്‍ യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ നടപടി. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച ഏതാനും പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ കടപൂട്ടിപോകുന്ന വ്യാപാരികളും നിരപരാധികളായ യുവാക്കളുമുണ്ടെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. സ്റ്റേഷനുമുന്നില്‍ ഇത് പോലീസുമായുള്ള വാഗ്വാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായി.
Keywords: Arrest, Youth, Police, Adkathbail, Mangalpady, Puthige, Kasaragod, Vehicle, Car, Bike, Kerala, 18 arrested as precautionary.







