ജബ്ബാര്‍ വധക്കേസിലെ പ്രതിയുടെ മകളുമായി ബ്രോക്കര്‍ നാടുവിട്ടു
Jan 11, 2013, 16:36 IST
ബദിയഡുക്ക: ജബ്ബാര്‍ വധക്കേസിലെ പ്രതിയുടെ മകളുമായി ബ്രോക്കര്‍ നാടുവിട്ടു. ഇതേ തുടര്‍ന്ന്
പതിനേഴുകാരിയായ മകളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്തു. ബദിയഡുക്ക വിദ്യാഗിരി റോഡില്‍ ബാറഡുക്കയിലെ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ആസ്യുമ്മയാണ് പരാതി നല്‍കിയത്.
വ്യാഴാഴ്ച രാവിലെ മുതല്‍ മകള്‍ സഫ്രീനയെ കാണാനില്ലെന്നാണ് ആസ്യുമ്മയുടെ പരാതി. കോളിളക്കം സൃഷ്ടിച്ച പെര്‍ള ജബ്ബാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സഫ്രീനയുടെ പിതാവ് നീലഗിരി മൊയ്തു.
എന്നാല്‍ കാണാതായ സഫ്രീന ബദിയഡുക്കയിലെ ഒരു ബ്രോക്കറിനോടൊപ്പം കഴിയുകയാണെന്ന് ബദിയഡുക്ക പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. താനും സഫ്രീനയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് നാട്ടുവിട്ടതെന്നും ബ്രോക്കര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലക്കേസ് പ്രതിയായ ആളുടെ മകളെയും കൊണ്ട് നാടുവിട്ട സംഭവം നാട്ടില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

Keywords: Murder-case, Badiyadukka, Missing, Complaint, Police, Case, Kannur, Jail, Father, Wife, Childrens, Marriage, Kerala.