യുവാവിനെ ബൈക്ക് തടഞ്ഞ് അക്രമിച്ച 11 പേര്‍ അറസ്റ്റില്‍
Jun 7, 2013, 13:03 IST
കാസര്‍കോട്: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ വഴി തടഞ്ഞ് അക്രമിച്ച് പരിക്കേല്‍പിച്ച 11 പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള അണിഞ്ഞയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ ടി.വി സുധീഷിനെ (29) പെരുമ്പള കൂളിക്കുന്നില്‍ വെച്ച് അക്രമിച്ച് പരിക്കേല്‍പിച്ച പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
കൂളിക്കുന്ന് സ്വദേശികളായ കെ. അഷ്‌റഫ് (42), എം. ഖലീല്‍ (22), പി.കെ അറഫാത്ത് (19), എം ശംസുദ്ദീന്‍ (26), ടി.പി റൗഫ് (18), കെ.എം റിയാസ് (18), കെ. റസാഖ് (18), എം.എ സിദ്ദിഖ് (18), കെ.എ ജംഷീര്‍ (24), എം. സിദ്ദിഖ് (32), മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 27 ന് രാത്രി ഒമ്പത് മണിക്ക് ജോലി കഴിഞ്ഞ് പെരുമ്പളയിലെ വീട്ടിലേക്ക് പോകുമ്പോള്‍ കൂളിക്കുന്നില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ തടഞ്ഞ് സുധീഷിനെ മര്‍ദിക്കുകയായിരുന്നു. ഐ.യു.എം.എല്‍ എന്നെഴുതിയ ചുവരെഴുത്ത് മായിച്ചെന്ന് ആരോപിച്ചാണ് സുധീഷിനെ മര്‍ദിച്ചത്. പ്രതികളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.