city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bangalore Road | 10 വരിയുമായി ബെംഗ്ളുറു - മൈസുറു എക്‌സ്പ്രസ് വേ യാഥാർഥ്യമാവുന്നു; യാത്രാസമയം 75 മിനിറ്റായി ചുരുങ്ങും; കാസർകോട്ട് നിന്നടക്കമുള്ളവർക്ക് ഇനി അതിവേഗത്തിൽ ഐടി നഗരത്തിലെത്താം

കാസർകോട്: (www.kasargodvartha.com) ബെംഗ്ളുറു -മൈസുറു എക്‌സ്പ്രസ് വേ (എൻഎച് 275) യുടെ ആദ്യഘട്ടം അടുത്ത മാസത്തോടെ സജ്ജമാകുമെന്ന് പ്രതീക്ഷ. ഒക്ടോബറോടെ പാത തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്. കേന്ദ്ര റോഡ് മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് അതിവേഗത്തിൽ ബെംഗ്ളൂറിൽ എത്താനാവും. എക്‌സ്പ്രസ് വേ പ്രവൃത്തികൾ പൂർത്തിയായാൽ നിലവിൽ മൂന്ന് മണിക്കൂറുള്ള ബെംഗ്ളുറു - മൈസുറു പാതയിലെ യാത്രാസമയം 75 മിനിറ്റായി ചുരുങ്ങും.
                 
Bangalore Road | 10 വരിയുമായി ബെംഗ്ളുറു - മൈസുറു എക്‌സ്പ്രസ് വേ യാഥാർഥ്യമാവുന്നു; യാത്രാസമയം 75 മിനിറ്റായി ചുരുങ്ങും; കാസർകോട്ട് നിന്നടക്കമുള്ളവർക്ക് ഇനി അതിവേഗത്തിൽ ഐടി നഗരത്തിലെത്താം

നിലവിൽ മംഗ്ളൂറിൽ എത്തി അവിടെ നിന്ന് ദേശീയ പാത 75 വഴിയാണ് മിക്കവരും ബെംഗ്ളൂറിലേക്ക് യാത്ര ചെയ്യുന്നത്. എൻഎച് 275 നവീകരിക്കുന്നതോടെ കാസർകോട് നിന്നുള്ളവർക്ക് സുള്ള്യ, മടിക്കേരി വഴി യാത്ര ചെയ്യാനാവും. 177 കിലോമീറ്റർ നീളത്തിൽ 10 വരി പാതയാണ് ഒരുങ്ങുന്നത്. ഹൈവേയിൽ ആറ് വരികളുണ്ടാവും അതിവേഗ വാഹനങ്ങൾക്ക് ഇരുവശത്തും രണ്ട് സർവീസ് പാതകളുമുണ്ട്. വഴിയിൽ വലിയ വിശ്രമകേന്ദ്രങ്ങളും ഫുഡ് കോർടുകളും അടക്കമുള്ള സംവിധാനങ്ങളുമുണ്ടാവും. ബൃഹത്തായ ഈ പദ്ധതിയുടെ പ്രവൃത്തി 2019 ലാണ് പ്രഖ്യാപിച്ചത്.

ബെംഗ്ളൂറിലെ കെങ്കേരിയിൽ നിന്ന് ആരംഭിച്ച് മൈസൂറിലെ നഗുവനഹള്ളിയിലാണ് പുതിയ അതിവേഗ പാത അവസാനിക്കുന്നത്. മിക്ക റൂടുകളും പഴയ ഹൈവേയുടേതിന് സമാനമാണെങ്കിലും, പുതിയ എക്‌സ്പ്രസ് വേ ഇപ്പോൾ ആറ് നഗരങ്ങളിലൂടെ കടന്നുപോകും. ബിഡഡി, രാമനഗരം, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണം എന്നീ നഗരങ്ങളിലായി ആറ് ബൈപാസുകളുണ്ട്. 22.3 കിലോമീറ്റർ ദൂരമുള്ള ചന്നപട്ടണയെയും രാംനഗരയെയും ബന്ധിപ്പിക്കുന്ന ബൈപാസാണ് ഏറ്റവും നീളം കൂടിയത്.

ബെംഗ്ളൂറിൽ നിന്ന് മൈസൂറിലേക്കുള്ള പാത ഈ രണ്ട് നഗരങ്ങളെയും ചിക്മംഗ്ളുറു, കുടക്, മംഗ്ളുറു, കേരളത്തിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപെടെ വിവിധ സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു, അതിനാൽ വലിയ ട്രകുകളും ടാങ്കറുകളും ഉൾപെടെയുള്ള വാഹനങ്ങളുടെ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അതിനാൽ ട്രാഫിക് ജാമുകളും മുമ്പ് പതിവായിരുന്നു. അതിന് പരിഹാരമാവുന്നതോടൊപ്പം ഹംപുകളും കുറയും. എന്തുകൊണ്ടും കാസർകോട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പാതയാണ് യാഥാർഥ്യമാവുന്നതെന്നാണ് വിലയിരുത്തുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Karnataka, Mysore, Road, Travlling, Minister, Bangalore-Mysore Expressway, 10- lane Bangalore-Mysore Expressway to reduce travel time.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia