Market | റമദാൻ വിപണി: കോഴി വിലയിൽ വീണ്ടും ചാഞ്ചാട്ടം; പല നിരക്കുകൾ

● മത്സ്യലഭ്യത കുറഞ്ഞതിനാൽ കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറി.
● നോമ്പിന്റെ തുടക്കത്തിൽ 140 രൂപ വരെ ഉയർന്നിരുന്നു
● വില ഇപ്പോൾ 100 രൂപയിൽ എത്തിനിൽക്കുന്നു.
കുമ്പള: (KasargodVartha) റമദാൻ വിപണിയിൽ കോഴി ഇറച്ചിക്ക് വിവിധ സ്ഥലങ്ങളിൽ വിവിധ വില ഈടാക്കുന്നതായി പരാതി. ഏറിയും, കുറഞ്ഞുമുള്ള ഈ ചാഞ്ചാട്ടം നോമ്പ് തുടങ്ങിയത് മുതൽ ആരംഭിച്ചതാണ്. കോഴി ഇറച്ചിക്ക് ഞായറാഴ്ച മൊഗ്രാൽ മൈമൂൻ നഗറിലെ വില കിലോയ്ക്ക് 89 രൂപയാണ്.
അതേസമയം മൊഗ്രാൽ ടൗണിലാണെങ്കിൽ 100 രൂപയും, കുമ്പളയിൽ 110 രൂപയുമാണ് വില. കാസർകോട് നഗരത്തിലും പലയിടത്തും വില 100 രൂപ തന്നെ. നോമ്പുകാലത്ത് മാർക്കറ്റുകളിൽ ആവശ്യത്തിന് മത്സ്യങ്ങൾ കിട്ടാതായതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറെയാണ്.
നോമ്പ് തുടക്കത്തിൽ കോഴിയിറച്ചിയുടെ വില 140 വരെ ഉയർന്നിരുന്നു. പിന്നീടാണ് ഒറ്റയടിക്ക് ഇപ്പോൾ നൂറിൽ എത്തി നിൽക്കുന്നത്. നോമ്പുകാലത്ത് മത്സ്യ മാർക്കറ്റുകളിൽ അയക്കൂറയും, ആവോലിയും, ചെമ്മീനുമൊക്കെ യഥേഷ്ടം ലഭിക്കുമായിരുന്നുവെങ്കിൽ ഇപ്രാവശ്യം മത്സ്യ ലഭ്യതയുടെ കുറവ് വിപണിയെ ബാധിച്ചിട്ടുണ്ട്. ഉള്ള മീനിനാകട്ടെ തീവിലയും
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Fluctuating chicken prices across various regions during Ramadan. Chicken prices dropped from 140 to 100 rupees per kilo, amid fish supply shortage.
#RamadanMarket #ChickenPrice #KeralaNews #Kasaragod #PriceFluctuations #MarketNews