city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

ബന്തടുക്ക: (www.kasargodvartha.com 22.12.2016) ഡിജിറ്റല്‍ മണിയില്‍ വിപ്ലവഗാഥയുമായി കുറ്റിക്കോല്‍. ടൗണിലെ നാല്‍പതോളം കടകളില്‍ ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനമായി. കുടാതെ ജീപ്പ്, ഓട്ടോറിക്ഷ എന്നിങ്ങനെയുള്ള നിരവധി ടാക്‌സി വാഹനങ്ങളിലും ഡിജിറ്റല്‍ പണം സ്വീകരിച്ച് തുടങ്ങി. പച്ചക്കറിക്കട, ഹോട്ടല്‍, ബേക്കറി, തുണിക്കട, പലചരക്കുകട ഇലക്ട്രിക്കല്‍ ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍, കൂള്‍ബാറുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, പൂജാ സ്‌റ്റോര്‍, സ്റ്റുഡിയോ, മലഞ്ചരക്ക് വ്യാപാരം, മെഡിക്കല്‍ സ്‌റ്റോര്‍, കേബിള്‍ ടി വി, ഫാന്‍സി ഷോപ്പ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മണി സ്വീകരിക്കാന്‍ തയ്യാറായത്.

പേ ടി എം, എസ്ബിടി ബഡി എന്നിങ്ങനെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണവിനിമയം നടത്താനുള്ള സൗകര്യമാണ് കടകളില്‍ ഒരുക്കിയിരിക്കുന്നത്. കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കോഡ് ഉപഭോക്താവിന്റെ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് സ്‌കാന്‍ ചെയ്‌തോ സ്ഥാപനത്തിന്റെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയോ നിമിഷനേരം കൊണ്ട് ഉപഭോക്താവിന് ഡിജിറ്റല്‍ പണം നല്‍കാന്‍ കഴിയുന്നു. സ്ഥാപനങ്ങളെ കൂടാതെ അന്‍പതിലേറെ സാധാരണ ജനങ്ങള്‍ക്കും ഒരാഴ്ചകൊണ്ട് ഡിജിറ്റല്‍ പണ വിനിമയത്തില്‍ പരിശീലനം നല്‍കി കഴിഞ്ഞു.

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

സൗകര്യമേര്‍പ്പെടുത്തിയ മിക്ക കടകളിലും ഡിജിറ്റല്‍ പണ വിനിമയത്തിന് തയ്യാറായി ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഡിസംബര്‍ 31 ന് മുമ്പായി കുറ്റിക്കോല്‍ ടൗണിലെ സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുള്ള മുഴുവന്‍ കടകളിലും ഓട്ടോ, ജീപ്പ് എന്നിങ്ങനെയുള്ള ടാക്‌സികളിലും ഡിജിറ്റല്‍ പണ വിനിമയ സംവിധാനം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ജനുവരി മുതല്‍ പൊതു ജനങ്ങളെ ഡിജിറ്റല്‍ മണി വിനിമയത്തിന് സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൂടാതെ കുറ്റിക്കോല്‍ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പണം സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ ആര്‍ സാനുവാണ് ഡിജിറ്റല്‍ മണി സാക്ഷരത വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈകിട്ട് സ്‌കൂള്‍ വിട്ടുവന്നാല്‍ രാത്രി ഒമ്പതു മണി വരെയുള്ള സമയമാണ് ഡിജിറ്റല്‍ മണി ബോധവത്ക്കരണത്തിനായി ചെലവഴിക്കുന്നത്. രണ്ടാഴ്ച കൊണ്ടാണ് ഇത്രയും സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ മണി സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്.

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

ഹൈടെക് ആയി കുറ്റിക്കോല്‍; കടകളിലും ടാക്‌സികളിലും ഇനി ഡിജിറ്റല്‍ വിനിമയം; ചുക്കാന്‍ പിടിക്കുന്നത് കുറ്റിക്കോലിലെ അധ്യാപകന്‍ കെ ആര്‍ സാനു

Keywords:  Kerala, kasaragod, Bandaduka, cash, Shop, Paytm, Cashless, Kutikkol, KR Sanu, Digital Money, Taxi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia