city-gold-ad-for-blogger

സ്ഥലംമാറി ബസിറങ്ങിയ എസ്.ഐക്ക് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

നീലേശ്വരം: സ്ഥലം മാറി ബസിറങ്ങിയ എസ്.ഐയെ സദാചാര പോലീസ് ചമഞ്ഞസംഘം ക്രൂരമായി മര്‍ദിച്ചു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നീലേശ്വരം പട്ടേനയിലെ ബാലകൃഷ്ണനെ(53)യാണ് കരിന്തളം വാളൂരില്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വൈകിട്ട് കാഞ്ഞങ്ങാട്ടേക്ക് വന്ന ബാലകൃഷ്ണന്‍ നീലേശ്വരം വഴി കരിന്തളം-വാളൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയതായിരുന്നു. ബസ് യാത്രക്കിടെ ഉറങ്ങിപ്പോയ ബാലകൃഷ്ണന് നീലേശ്വരത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ഉറക്കമുണര്‍ന്നപ്പോഴേക്കും ബസ് വാളൂരിലെത്തിയിരുന്നു.

വാളൂരില്‍ ഇറങ്ങിയ ബാലകൃഷ്ണന്‍ തല്‍സമയം അവിടെ ഉണ്ടായിരുന്ന ആറംഗസംഘത്തോട് നീലേശ്വരത്ത് ഇപ്പോള്‍ ബസ് ഉണ്ടോയെന്ന് അന്വേഷിച്ചു. നീലേശ്വരത്ത് എവിടെയാണ് പോകേണ്ടതെന്ന് സംഘം ചോദിച്ചപ്പോള്‍ തനിക്ക് നീലേശ്വരത്ത് തന്നെയാണ് ഇറങ്ങേണ്ടതെന്ന് ബാലകൃഷ്ണന്‍ മറുപടി നല്‍കി. കൃത്യമായ മറുപടി തരാതെ വിടില്ലെന്ന് പറഞ്ഞ് സംഘം ബാലകൃഷ്ണനെ ബലമായി തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
സ്ഥലംമാറി ബസിറങ്ങിയ എസ്.ഐക്ക് സദാചാര പോലീസിന്റെ  ക്രൂരമര്‍ദനം

ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ബാലകൃഷ്ണന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓമച്ചേരിയിലെ രാജേഷ്, നാന്ദിയടുക്കത്തെ സജേഷ്, ദിനേശന്‍, വാളൂരിലെ പത്മലേഷ് കണ്ടാലറിയുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബാലകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. അക്രമി സംഘം മദ്യലഹരിയിലായിരുന്നു.

Keywords:  Nileshwaram, Police, Attack, Assault, Kerala, Kasaragod, Liquor, Bus, Case, SI, Hospital, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia