സംസ്ഥാനപാതയോരത്തെ മരം തീയിട്ട് നശിപ്പിച്ചു
Nov 14, 2018, 10:37 IST
രാജപുരം: (www.kasargodvartha.com 14.11.2018) കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോളിച്ചാല്‍ പതിനെട്ടാം മൈലിന് സമീപം സാമൂഹ്യവിരുദ്ധര്‍ മരം തീയിട്ട് നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡിന് സമീപത്തെ കൂറ്റന്‍ മരുത് മരമാണ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചത്. മരത്തിന്റെ അടിഭാഗം കത്തിയനിലയിലാണ്.
മറ്റു നാലോളം മരങ്ങള്‍ കൊമ്പുകളെല്ലാം കൊത്തിയിറക്കിയിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. മരങ്ങള്‍ കത്തിച്ചും രാസപ്രയോഗം നടത്തി ഉണക്കിയും കളയുന്നത് പതിവായിട്ടും ഇതിനെതിരെ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, fire, Tree set fire
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, fire, Tree set fire
< !- START disable copy paste -->