വെമ്പായത്ത് ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Feb 27, 2022, 08:11 IST
തിരുവനന്തപുരം: (www.kasargodvartha.com 27.02.2022) വെമ്പായത്ത് ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെമ്പായം ചെറമുക്ക് സ്വദേശി നിസാമുദ്ദീൻ(50) ആണ് മരിച്ചത്. വെമ്പായം - കന്യാകുളങ്ങര റോഡില്‍ എ എന്‍ ഹാര്‍ഡ് വെയര്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് പുലര്‍ചെ തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിലെ തീ സമീപത്തേക്കുളള കടകളിലേക്കും പടരുകയാണ്. വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട് നിന്നുമുള്ള ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തും.
സ്ഥാപനത്തിലെ വെല്‍ഡിങിനിടെ തീപ്പൊരി പടര്‍ന്നതാണ് തീ കത്തുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ അഞ്ച് കോടിയിലധികം കോടിയുടെ നാശനാഷ്ടവുമുണ്ടായിട്ടുണ്ടെന്നാണ് വിവരം.
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Fire, Fire Force, Death, Thiruvananthapuram Hardware Store Caught Fire; One Died