രണ്ടിടത്ത് തീപ്പിടുത്തം; പഴയ ആംബുലന്‍സ് കത്തിനശിച്ചു
May 28, 2020, 13:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.05.2020) കാഞ്ഞങ്ങാട്ട് രണ്ടിടത്തായി തീപിടുത്തം. പുതിയ കാേട്ട മിനി സിവില്‍ സ്റ്റേഷന് പിറകിലും പടിഞ്ഞാറേക്കര ചൂരിവയലിലുമാണ് തീപിടുത്തമുണ്ടായത്. സിവില്‍ സ്റ്റേഷനു പിറകില്‍ എന്‍.എച്ച്.എം, വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെ പഴകിയ ആംബുലന്‍സാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തില്‍ തീപിടിച്ചതിനെത്തുടര്‍ന്നാണ് വാഹനത്തിലേക്ക് തീ പടര്‍ന്നത്. കാഞ്ഞങ്ങാട് അഗ്‌നിശമന നിലയത്തിലെ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ മുഹമ്മദ് അജ്മല്‍ ഷാ, ഹോം ഗാര്‍ഡ് കെ. രമേശന്‍, ഡ്രൈവര്‍ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു.
അജാനൂര്‍ പടിഞ്ഞാറേക്കര ചൂരി വയലിലെ ഉണക്ക പുല്ലിന് തീപിടിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമന സേന ഇവിടെയുമെത്തി തീയണച്ചു. കഴിഞ്ഞ ദിവസം ചേറ്റുകുണ്ട്, പുച്ചക്കാട് ഭാഗങ്ങളില്‍ പാടത്ത് ഉണക്കപ്പുല്ലിനു രണ്ട് തവണ തീ പിടിച്ചിരുന്നു. മടിക്കൈ വെള്ളുടയിലെ സോളാര്‍ പാര്‍ക്ക് പരിസരത്തും തീപിടുത്തമുണ്ടായി.
Keywords: Kanhangad, Kasaragod, News, Kerala, Fire, Fire force, Ambulance, Vehicle, Burnt, Fire in Kanhangad