യുവാവിനെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Mar 29, 2022, 13:59 IST
വാണിമേൽ: (www.kasargodvartha.com 29.03.2022) വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാതിയേരിയിൽ യുവാവ് മറ്റൊരാളുടെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജാതിയേരി കല്ലുമ്മൽ പൊൻപറ്റ രത്നേഷ് (42) ആണ് കല്ലുമ്മൽ ചെറിയ കണ്ണന്റെ വീട്ടിൽ മരിച്ചത്.
ചെറിയ കണ്ണന്റെ മകളും കണ്ണൂരിലെ യുവാവും തമ്മിൽ അടുത്ത മാസം നാലിന് വിവാഹം നടക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങൾക്കിടെ രത്നേഷ് വീട്ടിൽ അതിക്രമിച്ച് കയറി മുകളിലെ കിടപ്പുമുറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സംഭവം നടന്ന വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഏണി ഉപയോഗിച്ച് ടെറസിൽ കയറി വാതിൽ കുത്തിത്തുറന്നാണ് കിടപ്പുമുറിയിൽ പ്രവേശിച്ചതെന്നും യുവതിയും ഇയാളും പ്രണയത്തിലായിരുന്നുവെന്നും പറയുന്നു.
വീടിനു മുകളിൽ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. രത്നേഷ് വീട്ടുമുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഗുരുതരമല്ലാത്ത പൊള്ളലേറ്റ വീട്ടുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ഡി വൈ എസ് പി ടി പി ജേക്കബ്, വളയം സി ഐ എ അജീഷ് എന്നിവർ സ്ഥലത്തെത്തി.
ഭീഷണിയുണ്ടെന്ന് വളയം പൊലീസിൽ പരാതി നൽകിയിരുന്നു - കെ പി റംല
വാണിമേൽ: ജാതിയേരിയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച സംഭവം നടന്ന വീട്ടുകാർ വളയം പൊലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നതായി ചെക്യാട് ഗ്രാമപഞ്ചായത് സ്ഥിരം സമിതി ചെയർപേഴ്സൻ കെ പി റംല മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവാഹം നിശ്ചയിച്ച യുവതിയെ മരിച്ച യുവാവ് ഇഷ്ടപ്പെട്ടിരുന്നു. മറ്റൊരു യുവാവുമായി അടുത്ത മാസം നാലിന് വിവാഹം നടക്കുന്നതിനാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

Keywords: News, Kerala, Kozhikode, Dead, Fire, Police, Marriage, People, Top-Headlines, Hospital, Complaint, Man found dead.
< !- START disable copy paste -->