യുവാവിനെ കാണാതായി
May 27, 2013, 11:04 IST
കാസര്‍കോട്: കീഴൂരിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ മനാഫിനെ (22) നാല് ദിവസമായി കാണാനില്ലെന്ന് മാതാവ് ബീഫാത്വിമ ബേക്കല്‍ പോലീസില്‍ പരാതിപ്പെട്ടു. കീഴൂരില്‍ നിന്ന് ബസ് കയറുന്നത് കണ്ടവരുണ്ടെന്ന് പറയുന്നു. പിറ്റേന്ന് വൈകിട്ട് കാസര്‍കോട് ടൗണിലും നാട്ടുകാരായ ചിലര്‍ മനാഫിനെ കണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.
ചെറുതായി ബുദ്ധിമാന്ദ്യമുള്ള മനാഫിന്റെ ഇരു കാലുകള്‍ക്കും മുടന്തുണ്ട്. ക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്. കാണാതാവുമ്പോള്‍ കളം ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടി സഹോദരന്‍ മൊയ്തുവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കാസര്‍കോട് ടൗണിലും നഗരത്തിലെ ആശുപത്രികളിലും മറ്റും തിരച്ചില്‍ നടത്തി. ബേക്കല്‍ പോലീസും മനാഫിനായി അന്വേഷണം നടത്തി വരികയാണ്.
Keywords: Youth, Missing, Kizhur, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.