മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട ശേഷം മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു; ഒരാള്‍ പിടിയില്‍
Jan 21, 2016, 10:59 IST
ചീമേനി: (www.kasargodvartha.com 21/01/2016) മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ അക്രമിച്ച് കെട്ടിയിട്ട ശേഷം മൂന്നര ലക്ഷം രൂപ കൊള്ളയടിച്ചു. ചീമേനി പെട്ടിക്കുണ്ടിലാണ് സംഭവം. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മൂഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളായ കെ എന്‍ പി മുത്തലിബ് ഹാജി (76), ഭാര്യ മറിയം (68) എന്നിവരെ ഇരുമ്പ് വടികൊണ്ട് അടിച്ചശേഷം കെട്ടിയിട്ട് വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുന്ന മൂന്നര ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു.
സംഘത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പെട്ടിക്കുണ്ടില്‍ താമസിച്ചിരുന്ന ഓട്ടപ്പടവിലെ മജീദിനെയാണ് (45) ചീമേനി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുത്തലിബ് ഹാജിയേയും ഭാര്യ മറിയത്തേയും ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മജീദിന്റെ കൂടെയുണ്ടായിരുന്നത് ബംഗളൂരുവില്‍ താമസക്കാരായ രണ്ട് തമിഴ്‌നാട്ടുകാരാണെന്നാണ് സൂചന. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ദമ്പതികള്‍മാത്രമാണ് ഈ വീട്ടില്‍ താമസം. ഇവരുടെ വീട്ടില്‍ പണം സൂക്ഷിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മജീദ് ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരുമായി എത്തി പണം കൊള്ളയടിച്ചുവെന്നാണ് വിവരം.
Keywords: Cheemeni, Kasaragod, Kerala, Attack, Robbery, Theft, Robbery: man held