city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാന്തോപ്പിലെ കയ്യൊപ്പില്‍ നിറഞ്ഞത് ഉയിര്‍പ്പിന്റെ ഹൃദയച്ചിത്രങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2018) നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശം നിറച്ച് ചിത്രകാരന്മാര്‍ വര്‍ണക്കൂട്ടുകള്‍ കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ നിറഞ്ഞത് അതിജീവനത്തിന്റ ഹൃദയ ചിത്രങ്ങള്‍. ലോക ഭിന്നശേഷി വാരാചരണത്തിന്റെ  ഭാഗമായി മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍, സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയിലാണ് ഉയിര്‍പ്പിന്റെ കാഹളം തീര്‍ത്ത ചിത്രങ്ങള്‍ നിറഞ്ഞത്.

ഏത് പ്രതിസന്ധികള്‍ക്കിടയിലും പതറാതെ നിന്ന് ജീവിതവിജയം നേടാനുള്ള ആത്മവിശ്വാസം കാഴ്ചക്കാരില്‍ നിറയ്ക്കാന്‍ നിറക്കൂട്ടുകള്‍ക്കായി. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ സ്‌നേഹ ഭാഷണങ്ങള്‍ക്കിടയിലാണ് അമ്പതോളം ചിത്രങ്ങള്‍ പിറവിയെടുത്തത്. ദുരിത ജീവിതങ്ങള്‍ക്കിടയിലും പിടിച്ചു നില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇവിടെ തന്നെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം ഭിന്നശേഷി ക്കാര്‍ ദൈവത്തിന്റെ സന്താനങ്ങളാണെന്നും, നല്ല മാതാപിതാക്കളെ ലഭിച്ചപ്പോള്‍ തന്നെ ഇവര്‍ ആദ്യ പകുതി ജീവിതവിജയം നേടിയെന്നും ഓര്‍മ്മിപ്പിച്ചു.

കേരള ലളിതകലാ അക്കാദമി എക്‌സി. മെമ്പര്‍ ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ സ്‌നേഹവര്‍ണത്തിന് തുടക്കം കുറിച്ചു. ചിത്രകാരന്മാരായ സുരേന്ദ്രന്‍ കൂക്കാനം, ജീവന്‍ നാരായണന്‍, ഇ.വി. അശോകന്‍ ചിത്രലേഖ, രവി പിലിക്കോട്, സുകു പള്ളം, മധു കോതോളി, വരദനാരായണന്‍, ദിനേശന്‍ പൂച്ചക്കാട്, ഷാജി ഹരിശ്രീ, ദിന്‍കര്‍ലല്‍ പിലിക്കോട്, ഹമീദ് നീര്‍ച്ചാല്‍, ആദര്‍ശ് കടമ്പന്‍ചാല്‍, ബാലന്‍ കാത്തങ്ങാട് സൗത്ത്, സുകുപള്ളം, നാരായണന്‍ ചിത്ര ഗീതം, പ്രഭന്‍ നീലേശ്വരം, ജിതേഷ് കാഞ്ഞിരപ്പൊയില്‍, സണ്ണി കെ മാടായി, വിനോദ് കല്ലത്ത്, പി.പി മോഹനന്‍, പി.ജി.സുരേഷ്, വിനോദ് അമ്പലത്തറ, രതീഷ് കക്കാട്ട്, ശിവരാമന്‍ കൊട്ടറച്ചാല്‍ തുടങ്ങി മുപ്പതിലധികം കുട്ടികള്‍ പങ്കാളികളായി. ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നാരംഭിച്ച വിളംബര ജാഥ മാന്തോപ്പ മൈതാനിയില്‍ സമാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പുഷ്പ ഫ്‌ളാഗ് ഓഫ് ചെയ്തു. പല്ലവനാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, പ്രിന്‍സിപ്പാള്‍ പി.വി ദാക്ഷ, ഹെഡ്മിസ്ട്രസ് എം.വി ചന്ദ്രമതി, ബി ഗംഗാധരന്‍, ജി ജയന്‍, സീന അനില്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.വി.സുധ, പ്രസംഗിച്ചു.

മാന്തോപ്പ് മൈതാനിയില്‍ വി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ഡി.പി.ഒ.പി. പി.വേണുഗോപാലന്‍, എ.വി. സുരേഷ് ബാബു, സി.പി.ശുഭ, രതീഷ് കാലിക്കടവ്, കൃഷ്ണദാസ് പലേരി പ്രസംഗിച്ചു.
മാന്തോപ്പിലെ കയ്യൊപ്പില്‍ നിറഞ്ഞത് ഉയിര്‍പ്പിന്റെ ഹൃദയച്ചിത്രങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Drawing program conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia