city-gold-ad-for-blogger

ബൈക്ക് യാത്രക്കാരനെ കാര്‍ ഷോറും ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു

ബൈക്ക് യാത്രക്കാരനെ കാര്‍ ഷോറും ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു കാസര്‍കോട്: ഇലക്ട്രിസിറ്റി ബില്ലടയ്ക്കാന്‍ ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കാര്‍ ഷോറും ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു. അണങ്കൂരിലെ കാര്‍ ഷോറും ജീവനക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ തായല്‍ നായന്മാര്‍മൂലയിലെ സുബൈറിനെ (28) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയുകയായിരുന്ന സുബൈറിനെ കാര്‍ ഷോറും ജീവനക്കാര്‍ ആശുപത്രിയിലെത്തി പോലീസില്‍ കേസുകൊടുക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുബൈറിന്റെ ബൈക്കില്‍ കാര്‍ ഷോറും ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചിരുന്നു. ഇതിന്റെ പേരിലാണ് മര്‍ദനവും ഭീഷണിയും ഉണ്ടായത്.

Keywords:  Kasaragod, Attack, Car, Worker, Injured, Hospital, Kerala, Case, Zubair, Malayalam News, Kerala Vartha, Kasaragod Vartha, Kasaragod News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia