പോലീസ് സ്‌റ്റേഷനില്‍നിന്നും ചാടിപ്പോയ പ്രതി അറസ്റ്റില്‍; മോഷ്ടിച്ച ബൈക്കുകളും കണ്ടെത്തി
Oct 3, 2016, 14:46 IST
കുമ്പള: (www.kasargodvartha.com 03/10/2016) കുമ്പള പോലീസ് സ്‌റ്റേഷനില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതിനിടെ ചാടിപോയ പ്രതി ഒരുമാസത്തിന് ശേഷം അറസ്റ്റില്‍. നീരോളി ബദ്‌രിയ നഗറിലെ മൊയ്തീന്‍ ഷംസീര്‍ (25) ആണ് അറസ്റ്റിലായത്. സീതാംഗോളിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി വീണ്ടും കുടുങ്ങിയത്.
എസ് ഐ മെല്‍വില്‍ ജോസ്, അഡീ. എസ് ഐമാരായ അബ്ദുര്‍ റസാഖ്, ബാബുതോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ചോദ്യം ചെയ്തതില്‍നിന്നും മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി. കുമ്പള റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും മോഷണം പോയ മൊഗ്രാലിലെ ദില്‍ഷാദിന്റെ ബൈക്ക് പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തി.
കര്‍ണാടക ഉര്‍വയില്‍നിന്നും മോഷ്ടിച്ച ബൈക്ക് സംബന്ധിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ മംഗളൂരുവില്‍നിന്നും കവര്‍ന്നതായി സംശയിക്കുന്ന മറ്റൊരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൂട്ടാളിയായ മറ്റൊരു യുവാവിനെകുറിച്ചും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ വലയിലായതായും സൂചനയുണ്ട്.
Keywords: Kasaragod, Kerala, Accuse, Arrest, Kumbala, Bike Robbery, Robbery accused arrested