പുസ്തകാസ്വാദന കത്തെഴുത്ത് മത്സരം
Jun 9, 2012, 06:00 IST
കാസര്‍കോട്: വായനാ വാരചരണത്തോടനുബന്ധിച്ച് ജില്ലാതല സംഘാടകസമിതി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തകാസ്വാദന കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. അവരവര്‍ വായിച്ച ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് സുഹൃത്തിനു അയക്കുന്ന രീതിയില്‍ രണ്ടുപുറത്തില്‍ കവിയാത്ത കത്താണ് അയക്കേണ്ടത്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂണ്‍ 19നകം സെക്രട്ടറി, കേശവ്ജി സ്മാരക പൊതുജന വായനശാല, അമ്പലത്തറ, പുല്ലൂര്‍.പി.ഒ - 671 531 എന്ന വിലാസത്തില്‍ കത്തുകള്‍ അയക്കണം.
Keywords: Kasaragod, Kerala, Competition







