city-gold-ad-for-blogger

പാലക്കുന്ന് റയില്‍വെ മേല്‍പാലം: ബി.ജെ.പി. ഒപ്പ് ശേഖരണം നടത്തി

പാലക്കുന്ന് റയില്‍വെ മേല്‍പാലം: ബി.ജെ.പി. ഒപ്പ് ശേഖരണം നടത്തി

ഉദുമ: പാലക്കുന്നില്‍ റെയില്‍വെ മേല്‍പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി. ഒപ്പ് ശേഖരണം നടത്തി. കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന ഒപ്പ് ശേഖരണം റിട്ട. എസ്.പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, പി.വി. ഗോപാലന്‍ ,കെ.എ. ഗോപാലകൃഷ്ണന്‍, സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


റെയില്‍വെ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റിസര്‍വേഷന്‍ പുനരാരംഭിക്കുക, പരശുറാം, മാവേലി, ഏറനാട് ട്രെയിനുകള്‍ക്ക് കോട്ടിക്കുളത്ത് സ്‌റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഒപ്പു ശേഖരണ പരിപാടിയില്‍ ഉന്നയിച്ചു.

Keywords:  Palakunnu, Bridge, Railway, Railway Station, BJP, Inaguration, Kottikulam, Udma, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia