പാലവും മുന്നറിയിപ്പ് ബോര്‍ഡും അപകടത്തില്‍; കണ്ടിട്ടും കാണാതെ അധികൃതര്‍
Nov 11, 2012, 16:14 IST
കാസര്‍കോട്: പി.ഡബ്ലു.ഡി അധികൃതര്‍ ഉളിയത്തടുക്ക ജംഗ്ഷനില്‍ സ്ഥാപിച്ച മായിപ്പാടി പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് ബോര്‍ഡും അപകടത്തില്‍. ഒരു വര്‍ഷം മുമ്പാണ് പാലം അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് പി.ഡബ്ല്യു.ഡി അധികൃതര്‍ സ്ഥാപിച്ചത്.
ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പാലം നന്നാക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിരുന്നില്ല. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മറ്റ് റോഡുകളിലൂടെ പോകണമെന്ന നിര്‍ദേശം മാത്രമാണ് ബോര്‍ഡിലുണ്ടായത്. ആ ബോര്‍ഡ് മൂന്നാഴ്ച മുമ്പ് വാഹനമിടിച്ച് തകര്‍ന്നുവീണു. അത് നന്നാക്കാനും അധികൃതര്‍ക്ക് താല്പര്യമില്ല.
കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡി അധികൃതര്‍ മറിഞ്ഞുവീണ ബോര്‍ഡിന് ചുവട്ടിലൂടെ വാഹനമോടിച്ചുപോയി. എന്നാലും അവര്‍ ബോര്‍ഡ് നന്നാക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. അധികൃതരുടെ നിസംഗതയുടെ പകല്‍ വെളിച്ചത്തിലുള്ള ഉദാഹരണമായി ഈ സംഭവത്തെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നു.
Keywords: Mayipady bridge, Warning board, Danger, PWD, Kasargod, Kerala, Malayalam news







