city-gold-ad-for-blogger

പണം ചോദിക്കാന്‍പോയ സഹോദരന്മാരെ രണ്ടംഗസംഘം മര്‍ദിച്ചു

പണം ചോദിക്കാന്‍പോയ സഹോദരന്മാരെ രണ്ടംഗസംഘം മര്‍ദിച്ചു
കാസര്‍കോട്: സഹോദരന്മാരായ രണ്ടുപേരെ രണ്ടംഗസംഘത്തിന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളി പേരാല്‍ കണ്ണൂരിലെ നാരായണപൂജാരിയുടെ മക്കളായ എന്‍. സന്തോഷ് (21), യദുനാഥ് (18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കഴിഞ്ഞ 21ന് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് ബൈക്കിന് കേടുപാട് സംഭവിച്ചിരുന്നു. ബൈക്ക് നന്നാക്കിത്തരാമെന്ന ഉറപ്പില്‍ ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. കഴിഞ്ഞദിവസം ബൈക്ക് വര്‍ക് ഷോപ്പില്‍ കൊണ്ടുപോയി നന്നാക്കിയതിന് ചിലവായ ബില്ലുമായി പോയപ്പോഴാണ് രണ്ടുപേര്‍ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സന്തോഷും യദുനാഥും പറഞ്ഞു.

സൂരംവയലിലുണ്ടായ അപകടത്തില്‍ കെ.എല്‍. 14 എം. 1337 നമ്പര്‍ ബൈക്കിനാണ് കേടുപറ്റിയത്.

Keywords: Cash, Brothers, Attack, Kasaragod, General-hospital, Seethangoli, Kannur, Son, Bike, Police, Complaint, Accident, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia