നിര്‍ധന കുടുംബത്തിന് വീടൊരുക്കി ഫേസ്ബുക്കിലെ 'കാസ്രോട്ടാര്‍ മാത്രം'
Oct 15, 2013, 17:30 IST
കാസര്‍കോട്: ചര്‍ച്ചകളും വിമര്‍ശനങ്ങളും മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫേസ്ബുക്കിലൂടെ നടത്താന്‍ കഴിയുമെന്ന് തെളിയിച്ചു കൊടുക്കുകയാണ് ഫേസ്ബുക്കിലെ 'കാസ്രോട്ടാര്‍ മാത്രം' കൂട്ടായ്മ. നീലേശ്വരം തൈക്കടപ്പുറത്തെ ആറുപേരടങ്ങുന്ന നിര്‍ധന കുടുംബത്തിന് എട്ട് ലക്ഷം രൂപ ചിലവില്‍ വീടൊരുക്കിയാണ് ഗ്രൂപ്പ് മറ്റ് ഗ്രൂപ്പുകള്‍ക്കും വിവിധ കൂട്ടായ്മകള്‍ക്കും മാതൃകയാകുന്നത്.
ഫേസ്ബുക്കില്‍ ഇത്തരത്തില്‍ മറ്റു ഗ്രൂപ്പുകള്‍ ഇതിന് മുമ്പ് സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും കാസര്‍കോട്ട് ഇതാദ്യമായാണ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബത്തിന് താങ്ങും തണലുമായി വീട് നിര്‍മിച്ചു നല്‍കുന്നത്. 'ദാര്‍ അല്‍ നൂര്‍' (പ്രകാശം പരത്തുന്ന ഭവനം) എന്നാണ് ഈ വീടിന് കാസ്രോട്ടാര്‍ പേരിട്ടിരിക്കുന്നത്. 2010 നവംബറിലാണ് കളനാട്ടെ കെ.എം നൗഷാദിന്റെ നേതൃത്വത്തില്‍ കാസ്രോട്ടാര്‍ മാത്രം ഗ്രൂപ്പ് രൂപം കൊണ്ടത്. ഗ്രൂപ്പിന് കീഴില്‍ 2011 ഒക്ടോബറില്‍ രൂപീകരിച്ച കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് വീട് സ്വപ്നം കാണാന്‍ കഴിയാതിരുന്ന കുടുംബത്തിന് മനോഹരമായ വീട് നിര്‍മിച്ചു നല്‍കിയത്.
ഈ കൂട്ടായ്മയിലെ 400 ഓളം അംഗങ്ങള്‍ മാസംതോറും നിശ്ചിത തുക സ്വരൂപിച്ചാണ് വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തിയത്. ഗള്‍ഫ് മേഖലയിലുള്ളവര്‍ 10 ദിര്‍ഹവും, നാട്ടിലുള്ളവര്‍ 50 രൂപയുമാണ് വരിസംഖ്യ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് സഹായം നല്കി ഗ്രൂപ്പ് നേരത്തെ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് നീലേശ്വരം തൈക്കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന് വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.സി.എഫ് ഉപദേഷ്ടാവ് യഹ്യ തളങ്കര അധ്യക്ഷത വഹിക്കും. 10 നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ മാത്രം കാസ്രോട്ടാര്മാത്രം ഗ്രൂപ്പിന്റെ ഭാരവാഹികളും പ്രവര്‍ത്തകരുമടങ്ങുന്ന ഗള്‍ഫിലുള്ള വലിയൊരു നിര തന്നെ നാട്ടിലെത്തിയിട്ടുണ്ട്. തങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കി ഉടമസ്ഥന് കൈമാറുന്ന അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷികളാവാനും ഗൃഹപ്രവേശന ചടങ്ങ് കെങ്കേമമാക്കാനും നാട്ടിലുള്ള പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. തികച്ചും മതേതര കാഴ്ചപ്പാടോടെയാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു.
ചടങ്ങില്‍ വീട് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ച കോണ്ട്രാക്ടര് നരേന്ദ്രന്, ആര്കിടെക്ചര് ആസാദ് ബേക്കല്‍ എന്നിവരെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങിന് ശേഷം കെ.സി.എഫ് പ്രവര്‍ത്തകരുടെ സംഗമം പള്ളിക്കരയില്‍ നടക്കും. കാസ്രോട്ടാര്മാത്രം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ദുബൈ കേന്ദ്രീകരിച്ചാണെന്നും ഇവര്‍ അറിയിച്ചു. ഏത് സന്നിഗ്ധ ഘട്ടത്തിലും അടിയന്തിര സഹായങ്ങള്‍ എത്തിക്കാനും കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്.
തങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഭാവിയില്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.സി.എഫ് യു.എ.ഇ ചെയര്മാന് ജലാല്‍ തായല്‍ തളങ്കര, കോ-ഓര്‍ഡിനേറ്റര്‍ കെ.എം നൗഷാദ് കളനാട്, ജാഫര്‍ കെ.എച്ച്, സാലിം ഹുസൈന് ചൂരി, അക്ബര്‍ അലി ചെട്ടുംകുഴി, ഹാരിസ് മുഹമ്മദ്, ആരിഫ് പാണലം, ഹനീഫ് കോളിയടുക്കം, സാദിഖ് ചെടേക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, House, Kerala, Facebook, Group, Poor, Aid, Financial, Noushad Kalanadu, Jalal Thayal, Yahya Thalangara, Jafer KH, Salim Hussain, Akbar Ali, Haris Muhammed, Arif Panalam, Haneef Koliyadkkam, Sadiq Chedekkal, Kasrottar, Friends, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: