ജമ്‌നാപ്യാരി മുട്ടനാടിനെ കാണാതായി
May 10, 2017, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 10/05/2017) കുഡ്‌ലുവില്‍ ജമ്‌നാപ്യാരി വിഭാഗത്തില്‍പെട്ട മുട്ടനാടിനെ കാണാതായി. കുഡ്‌ലു മന്നിപ്പാടിയിലെ അബ്ദുല്‍ റൗഫിന്റെ മുട്ടനാടിനെയാണ് മോഷ്ടിച്ചത്. റൗഫിന്റെ വീടിനോട് ചേര്‍ന്ന കാര്‍പോര്‍ച്ചില്‍ മുട്ടനാടിനെ കെട്ടിയിട്ടതായിരുന്നു.
ബുധനാഴ്ച രാവിലെ ഏഴുമണിക്ക് റൗഫ് കാറെടുക്കാന്‍ പോര്‍ച്ചില്‍ ചെന്നപ്പോഴാണ് ആടിനെ കാണാനില്ലെന്ന് വ്യക്തമായത്. പലയിടത്തും അന്വേഷിച്ചെങ്കിലും ആടിനെ കണ്ടെത്താനായില്ല. ആടിന്റെ ശബ്ദവും കേട്ടിരുന്നില്ല. ആരോ ബലമായി ആടിനെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇതോടെ ഉടലെടുക്കുകയായിരുന്നു. റൗഫിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Goat, Missing, Kudlu, Theft, Complaint, Police, Case, Car Porch, Goat goes missing.