ചെറുവത്തൂരിലെ ഓരിയില്‍ വീണ്ടും പുലിയിറങ്ങി
Oct 17, 2012, 18:44 IST
ചെറുവത്തൂര്‍: ചെറുവത്തൂരിലെ ഓരിയില്‍ പുലിയിറങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ലോട്ടറി വില്പനക്കാരനായ ശ്രീധരനാണ് റോഡരികില്‍ പുലിയെ കണ്ടത്. ഇയാള്‍ ബഹളം വെച്ചതോടെ പുലി കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു. ആള്‍താമസമില്ലാത്ത ഇവിടെ ഇതിനു മുമ്പും അജ്ഞാത ജീവിയെ കണ്ടെത്തിയിരുന്നു.
മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പുലിയുടെ കാല്പാടുകള് കണ്ടെത്തിയിട്ടുണ്ട്. ചന്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് ചീമേനി തുറന്ന ജയിലിനു സമീപത്തും പുലിയെ കണ്ടിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കവ്വായിപ്പുഴ നീന്തിയാണ് പുലി എത്തിയതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പുലിയെ കണ്ട സ്ഥലത്തെ വളര്‍ത്തുമൃഗങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പുലിയിറങ്ങിയെന്ന വാര്‍ത്ത വീണ്ടും പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്.

Keywords : Cheruvathur, Leopard, Lottery, Road, Forest, Chandera, Police, Cheemeni, Jail, Kerala