കീഴൂരില്‍ സംഘര്‍ഷം; കല്ലേറിലും അക്രമത്തിലും ഏതാനും പേര്‍ക്ക് പരിക്ക്
Feb 19, 2016, 19:00 IST
കീഴൂര്‍: (www.kasargodvartha.com 19/02/2016) കീഴൂരില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നം നാട്ടുകാര്‍ ഏറ്റെടുത്തതോടെയുണ്ടായ അടിപിടിയിലും കല്ലേറിലും ഏതാനും പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് കീഴൂരിലെ ഗ്രൗണ്ടില്‍ വെച്ചാണ് സംഘട്ടനമുണ്ടായത്. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, സി ഐ യു.പ്രേമന്‍, എസ് ഐ ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയാണ് സംഘര്‍ഷത്തിലേര്‍പെട്ടവരെ പിരിച്ചയച്ചത്.
രണ്ട് ദിവസം മുമ്പ് ചന്ദ്രഗിരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പരവനടുക്കത്ത് വെച്ച് ഒരു വിദ്യാര്‍ത്ഥിയെ കൈയേറ്റം ചെയ്തപ്രശ്‌നമാണ് സംഘട്ടനത്തിന് കാരണമായത്. ഇതിന് ശേഷം കീഴൂരിലെ ഗ്രൗണ്ടില്‍ സംഘടിച്ചാണ് പരസ്പരം സംഘടിച്ച് അക്രമവും കല്ലേറും നടത്തിയത്.

Keywords: Kasaragod, Kerala, Assault, Clash, Kizhur, Attack, Clash in Kizhur.