കാസര്‍കോട് മഹോത്സവിന് വര്‍ണാഭമായ തുടക്കം
Dec 23, 2012, 11:58 IST
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന് (ഉദുമ), കെ. കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാ ദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവ, കാസര്‍കോട് നഗരസഭാ അംഗങ്ങളായ അര്ജുനന് തായലങ്ങാടി. ഇ. അബ്ദുര്‍ റഹിമാന്‍ കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുദ്രോളി ഗണേഷനും സംഘവും മാജിക് പരിപാടികള്‍ അവതരിപ്പിച്ചു.
14 നാള് നീണ്ടു നില്ക്കുന്ന കാസര്‍കോട് മഹോത്സവില്‍ വിവിധ ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് 6.30ന് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെട്ട മെഗാഷോ അരങ്ങേറും. മനോജ് ഗിന്നസിന്റെ മിമിക്രി, രവിശങ്കറിന്റെ ഗാനമേള, യുവ ബാന്‍ഡിന്റെ ഡാന്‍സ് പരിപാടി എന്നിവയാണ് അവതരിപ്പിക്കുക. വൈകിട്ട് മൂന്നു മണിക്ക് മഹോത്സവ് തുടങ്ങും. പ്രദര്‍ശന നഗരിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.
Keywords: Kasaragod Maholsavam, Inauguration, Grand kerala shopping festival, Vidyanagar, Municipal stadium, N.A.Nellikunnu, P.B. Abdul Razak, P.Karunakaran MP, Serial-Cinema actress, Sajitha Betti, Kasaragod, Kerala, Malayalam news







