കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച വരെ അതി ജാഗ്രതാ നിര്‍ദേശം
Aug 17, 2018, 18:09 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2018) മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് 19 ഞായറാഴ്ച വരെ കാസര്‍കോട് ജില്ലയിലും ജില്ലാ ഭരണകൂടം അതിജാഗ്രതാ നിര്‍ദേശം നല്‍കി. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകാന്‍ പാടില്ല. കടലില്‍ കളിക്കാനും സാഹസിക പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കേണ്ടതാണ്. തീരദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണം.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. എ ഡി എം എന്‍ ദേവീദാസ്, ആര്‍ ഡി ഒ മാരായ അബ്ദുസമദ്, സി ബിജു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rain, District Collector, Fisher-workers, Alert, Alert suggestion, Sea, Collector, Meeting, Alert in Kasaragod.
Keywords: Kasaragod, Kerala, News, Rain, District Collector, Fisher-workers, Alert, Alert suggestion, Sea, Collector, Meeting, Alert in Kasaragod.