കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി; നടുറോഡില്‍ തമ്പടിച്ചതോടെ 15 മിനിട്ടോളം റോഡ് ബ്ലോക്കായി
May 23, 2017, 15:10 IST
പെര്‍ള: (www.kasargodvartha.com 23.05.2017) കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി നടുറോഡില്‍ തമ്പടിച്ചതോടെ 15 മിനിട്ടോളം റോഡ് ബ്ലോക്കായി. സ്വര്‍ഗ്ഗയ്ക്കു സമീപത്തെ പാണാജെയിലാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങിയത്. ഇവ റോഡിനു കുറുകെ നിന്നതിനാല്‍ പാണാജെ-പെര്‍ള റൂട്ടില്‍ 15 മിനുറ്റോളം വാഹന ഗതാഗതം മുടങ്ങി.
പെര്‍ളയിലേക്കുള്ള സ്വകാര്യ ബസ് പാണാജെയില്‍ എത്തിയപ്പോഴാണ് പതിനഞ്ചോളം കാട്ടുപോത്തുകള്‍ റോഡിലിറങ്ങിയത്. ഇതുവഴിയെത്തിയ ബസടക്കമുള്ള വാഹനങ്ങള്‍ ഹോണടിച്ചിട്ടും 15 മിനുറ്റോളം പോത്തുകള്‍ മാറിയില്ല. പിന്നീട് ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെയാണ് പോത്തുകള്‍ കാട്ടിനകത്തേക്ക് കയറിയത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കാട്ടുകുക്കെയിലും അഞ്ചോളം കാട്ടുപോത്തുകള്‍ നാട്ടിലിറങ്ങിയിരുന്നു. നാട്ടുകാര്‍ രാപകല്‍ കൃഷിയിടങ്ങളില്‍ കാവല്‍ നിന്നാണ് അന്ന് പോത്തുകളെ തുരത്തിയത്. കാടുകള്‍ നശിപ്പിച്ച് നാടാക്കുന്നത് വര്‍ധിച്ചതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും പതിവായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Perla, Kerala, Road, Traffic-block, Natives, Buffaloes, Bus, Horn, Vehicles, Forest, Buffaloes block road.