കടുത്ത വൈദ്യുതി നിയന്ത്രണം; ബില്‍ ഇരട്ടിയിലേറെ; ഉപഭോക്താക്കളില്‍ അമര്‍ശം
Oct 19, 2012, 23:25 IST
കാസര്‍കോട്: കടുത്ത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി ഉപഭോക്താക്കളെ ദുരിതത്തിലാഴ്ത്തുന്ന വൈദ്യുതി ബോര്‍ഡ് ബില്‍ തുക ഇരട്ടിയാക്കി ഉപഭോക്താക്കളെ വീണ്ടും ഷോക്കടിപ്പിക്കുന്നു.
നേരത്തെ യൂണിറ്റിന് നാല് രൂപ തോതിലായിരുന്നു ഗാര്‍ഹിക ഉപഭോക്താക്കള്‍ അടച്ചിരുന്നത്. ഇപ്പോള്‍ യൂണിറ്റിന് ആറ് രൂപയാണ് ഈടാക്കുന്നത്. പല വൈദ്യുതി ഉപഭോക്താക്കള്‍ക്കും ഇരട്ടിയിലേറെ ബില്ല് ലഭിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യുതി ചാര്‍ജ് കൂടിയ സമയത്ത് പോലും ഇത്രയും വലിയ തുകയുടെ ബില്ല് ലഭിച്ചിരുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ബില്ലുകള്‍ താങ്ങാനാകാത്ത വിധം ഭീമമാണ്.
മീറ്റര്‍ തകരാറിലായതു കൊണ്ടാകാം ഇത്രയും വലിയ തുകകളുടെ ബില്ല് വരുന്നതെന്നാണ് ഉപഭോക്താക്കള്‍ ആദ്യം കരുതിയിരുന്നത്. വൈദ്യുതി ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ മീറ്റര്‍ തകരാറൊന്നുമില്ലെന്നും വൈദ്യുതി ചാര്‍ജ് കൂടിയതുകൊണ്ടാണ് ഇത്രയും തുകയുടെ ബില്ല് വരുന്നതെന്നുമാണ് മറുപടി. ഫാന്‍, മോട്ടോറുകള്‍, ഇസ്തിരി പെട്ടികള്‍, മിക്‌സികള്‍ മുതലായവ ഉപയോഗിക്കുന്ന ഇടത്തരം കുടുംബങ്ങളില്‍ പോലും ആയിരത്തിലേറെ രൂപയുടെ വൈദ്യുതി ബില്ലുകളാണ് വരുന്നത്.
പകലും രാത്രിയും അരമണിക്കൂറും കാല്‍ മണിക്കൂറും ഒക്കെ ഇടവിട്ട് കൊണ്ട് കടുത്ത വൈദ്യുതി നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടു പോലും വൈദ്യുതി ബില്‍ ഇരട്ടിയാക്കുന്നത് അധികൃതരുടെ ക്രൂരമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് പോലും പണമടക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍. ഈ നില തുടര്‍ന്നാല്‍ വൈദ്യുതി ഉപയോഗം തന്നെ വേണ്ടെന്ന് വെക്കേണ്ട സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഉള്ളത്.

Keywords: Electricity, Power cut, Charge increase, Protest, Kasaragod, Kerala, Malayalam news