എയിംസ് കാസര്‍കോടിന് തന്നെ വേണം; ജനശബ്ദം ജൂണ്‍ 5ന്
Jun 2, 2020, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2020) എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രചരണം ശക്തമാകുന്നു. എയിംസ് കാസര്‍കോട് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് 'വേണം എയിംസ് കാസര്‍കോടിന്' പ്ലക്കാര്‍ഡുമായി കുടുംബസമേതം ഫോട്ടോയെടുത്ത് അപേക്ഷ എന്നുള്ള നിലയില്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കും.
കൊറോണക്കാലത്ത് മറ്റു പൊതുപരിപാടികള്‍ നടത്താതെ കാസര്‍കോട്ടുകാര്‍ അവരവരുടെ വീടുകളില്‍ നിന്നും ഈയൊരു പരിപാടിക്ക് പിന്തുണയും സഹകരണവും നല്‍കണമെന്ന് എയിംസ് വാട്‌സ്ആപ്പ് കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. എന്‍സോസള്‍ഫാന്‍ ദുരന്തത്തില്‍പ്പെട്ട് നരകയാതന അനുഭവിക്കുന്നതും കൊറോണയുടെ ഭീഭത്സമായ വരവിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കപ്പെട്ട സാഹചര്യത്തില്‍ ചികിത്സ കിട്ടാതെ 15 ഓളം ജീവനുകള്‍ നഷ്ടമായ കാസര്‍കോടിന്റെ ആരോഗ്യ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് എയിംസ് കാസര്‍കോട്ട് തന്നെ സ്ഥാപിക്കണമെന്ന് വാട്‌സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതിനു വേണ്ടി കാസര്‍കോട്ടുകാര്‍ ഒറ്റക്കെട്ടായി നില്‍ക്കാനും കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, News, Hospital, District, Kasaragod need AIIMS