ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് മൊഗ്രാലിലെ രണ്ട് പേരുടെ പണം തട്ടി
May 5, 2013, 15:42 IST
കാസര്‍കോട്: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കൊയിലാണ്ടി സ്വദേശിയായ ഒരാള്‍ മൊഗ്രാല്‍ സ്വദേശികളായ രണ്ട് പേരുടെ പണം തട്ടിയതായി പരാതി. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
മൊഗ്രാല്‍ കടവത്തെ മുഹമ്മദ് സാഹിദിന്റെ(25) പരാതിയില്‍ കൊയിലാണ്ടിയിലെ മുഹമ്മദ് റഫീഖിനെതിരെയാണ് പോലീസ് കേസെടുത്തത്. ഖത്തറില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തന്നില്‍ നിന്ന് 48,000 രൂപ തട്ടിയെടുത്തുവെന്ന് സാഹിദ് പറയുന്നു.
ബന്ധുവായ നൂറുല്‍ അമീന് എന്നയാള്‍ക്ക് സര്‍ക്കാര്‍ ജോലിവാഗ്ദാനം ചെയ്താണ് 75,000 രൂപ തട്ടിയെടുത്തത്. പണം എ.ടി.എം വഴി റഫീഖിന്റെ ബാങ്ക് അക്കൗണ്ടിലേക്കയച്ചുകൊടുക്കുകയായിരുന്നു. പണം അയച്ചുകൊടുത്ത ശേഷം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുക്കുന്നില്ലെന്നും
ഇതോടെയാണ് തട്ടിപ്പ് വ്യക്തമായതെന്നും പരാതിയില്‍ പറയുന്നു.
ഇന്റീരിയല്‍ ഡക്കറേറ്ററായ സാഹിദും, നൂറുല്‍ അമീനും എറണാകുളത്ത് ജോലി ആവശ്യാര്‍ത്ഥം പോയപ്പോഴാണ് ഒരു ബന്ധു മുഖേനെ റഫീഖിനെ പരിചയപ്പെട്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: Qatar, Job, Sponsor, Cheating, Mogral natives, Koyilandy, Police, Case, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.