കുടുംബശ്രീ പുരസ്ക്കാരം കാസര്‍കോട് നഗരസഭ ഏറ്റുവാങ്ങി
May 20, 2013, 16:14 IST
കോഴിക്കോട്: 2012-13 വര്‍ഷത്തെ മികച്ച കുടുംബശ്രീ- സി.ഡി.എസ് പ്രവര്‍ത്തനത്തിനുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും കാസര്‍കോട് നഗര സഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, സി.ഡി.എസ്. പ്രസിഡന്റ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഞായറാഴ്ച കോഴിക്കോട്ട് ഏറ്റുവാങ്ങി. സംസ്ഥാനതല കുടുംബശ്രീ 15 ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയില്‍ നിന്നാണ് 2.75 ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും ഏറ്റുവാങ്ങിയത്. കാസര്‍കോട് നഗരസഭയ്ക്ക് മൂന്നാംസ്ഥാനമാണ് ലഭിച്ചത്.
പുരസ്ക്കാരദാന ചടങ്ങില്‍ മന്ത്രിമാരായ കെ.പി. മോഹനന്, ഡോ. എം.കെ. മുനീര്‍ എന്നിവരും സംബന്ധിച്ചു. 2004- 05 വര്‍ഷത്തില്‍ കാസര്‍കോട് നഗരസഭയ്ക്ക് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഈ വര്‍ഷം കൂത്തുപറമ്പ് നഗരസഭയ്ക്കാണ് ഒന്നാംസ്ഥാനം. കല്പറ്റയ്ക്ക് രണ്ടാംസ്ഥാനവും ലഭിച്ചു.