city-gold-ad-for-blogger

കാസര്‍­കോ­ട്ട് വ്യാ­പക ബൈ­ക്ക് വേ­ട്ട; യാ­ത്ര­ക്കാര്‍ വലഞ്ഞു

കാസര്‍­കോ­ട്ട് വ്യാ­പക ബൈ­ക്ക് വേ­ട്ട; യാ­ത്ര­ക്കാര്‍ വലഞ്ഞു
കാസര്‍­കോട്:  ന­ഗ­ര­ത്തില്‍ ഞാ­യ­റാഴ്­ച രാ­ത്രി പോ­ലീ­സ് ന­ടത്തി­യ റെ­യ്­ഡില്‍ 200 ഓ­ളം ബൈ­ക്കു­കള്‍ ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. രേ­ഖ­ക­ളില്ലാ­തെയും വാ­ഹ­ന നി­യ­മ­ങ്ങള്‍ പാ­ലി­ക്കാ­തെയും മി­റര്‍ ഘ­ടി­പ്പി­ക്കാ­തെയും ഓടി­യ ബൈ­ക്കു­ക­ളാ­ണ് കൂ­ടു­തലും പി­ടി­കൂ­ടി­യത്.

പി­ടി­ച്ചെ­ടുത്ത ബൈ­ക്കുക­ളെ കൊ­ണ്ട് ടൗണ്‍ സ്റ്റേ­ഷന്‍ പ­രിസ­രം നി­റ­ഞ്ഞി­രി­ക്കു­ക­യാണ്. ന­ഗ­ര­ത്തില്‍ ഞാ­യ­റാഴ്­ച ദി­വ­സ­ങ്ങ­ളി­ലു­ണ്ടാ­കു­ന്ന കു­ഴ­പ്പ­ങ്ങള്‍ ഒ­ഴി­വാ­ക്കു­ന്ന­തി­ന് മു­ന്നോ­ടി­യാ­യാ­ണ് ബൈ­ക്കു­കള്‍ പി­ടി­കൂ­ടി­യ­തെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്നത്.

ഇ­തി­ന്റെ പേ­രില്‍ പോ­ലീ­സ് നി­ര­പ­രാ­ധി­കളായ ബൈ­ക്ക് യാ­ത്ര­ക്കാ­രെ പീ­ഡി­പ്പി­ക്കു­ക­യാ­ണെ­ന്ന് ആ­രോ­പ­ണ­മു­യര്‍ന്നു. ക­ട­യട­ച്ച് വീ­ട്ടില്‍ പോ­കു­ന്ന­വ­രെയും അ­ത്യാവ­ശ്യ കാ­ര്യ­ങ്ങള്‍­ക്കാ­യി ടൗ­ണില്‍ വ­രു­ന്ന­വ­രെയും പോ­ലീ­സ് ബൈ­ക്കു­കള്‍ പി­ടി­ച്ചെ­ടു­ത്ത് ബു­ദ്ധി­മു­ട്ടി­ച്ച­തായും ആ­രോ­പ­ണ­മുണ്ട്.

ഇ­ച്ചി­ല­ങ്കോ­ടു നി­ന്ന് കാസര്‍­കോ­ട്ടെ മെ­ഡി­ക്കല്‍ ഷോ­പ്പി­ലേ­ക്ക് മ­രു­ന്നു വാ­ങ്ങാന്‍ വ­ന്ന് തി­രിച്ചു­പോ­കു­ക­യാ­യി­രു­ന്ന ഒ­രാ­ളു­ടെ ബൈക്കും പോ­ലീ­സ് പി­ടി­കൂടി. ഞാ­യ­റാഴ്­ച രാത്രി ഏ­ഴു­മ­ണി­ക്കാ­രം­ഭി­ച്ച വാ­ഹ­ന­ വേ­ട്ട തി­ങ്ക­ളാഴ്­ച പു­ലര്‍­ച്ചെ വ­രെ നീണ്ടു.

ടൗണ്‍ പോ­ലീ­സ് സ്‌­റ്റേഷ­നു മു­ന്നി­ലെ റോ­ഡിലും അണങ്കൂറിലും വെ­ച്ചാ­ണ് കൂ­ടു­തല്‍ വാ­ഹ­ന­ങ്ങളും ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തത്. സ്­ത്രീ­ക­ള­ട­ക്ക­മു­ള്ള യാ­ത്ര­ക്കാ­രെയും പോ­ലീ­സ് പരി­ശോ­ധ­ന­യ്­ക്ക് വി­ധേ­യ­രാ­ക്കി­യ­തായും ആ­രോ­പ­ണ­മുണ്ട്.

Keywords: Bike, Kasaragod, Police, Custody, Vehicle, Medical store, Women, Police-raid, Passengers, Kerala. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia