city-gold-ad-for-blogger

എം.എസ്.എഫ്. ശിഹാബ് തങ്ങള്‍ അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും


എം.എസ്.എഫ്. ശിഹാബ് തങ്ങള്‍ അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും

ചെര്‍ക്കള: എം.എസ്.എഫ്. ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ബേക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും ഞായാറാഴ്ച ഒരു മണിക്ക് ചെങ്കള നാലാം മൈല്‍ ലീഗ് ഓഫീസില്‍ നടക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സി.ബി.അബ്ദുല്ലഹാജിക്ക് സ്വീകരണവും നല്‍കും. ഉച്ചക്ക് ഒരു മണിക്ക് പഞ്ചായത്ത്തല ക്വിസ് മത്സരത്തോടെ പരിപാടി ആരംഭിക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. ഉമര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ബി.കെ. അബ്ദുസമദ്, മുഹമ്മദ്കുഞ്ഞി കടവത്ത്, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, നാസര്‍ ചായിന്റടി, മുനീര്‍ ചെര്‍ക്കള, എന്‍.എ. താഹിര്‍, കബീര്‍ ചെര്‍ക്കള, മനാഫ് എടനീര്‍, ഹാഷിം ബംബ്രാണി, ശംസീര്‍ ചെങ്കള, അഷ്ഫാഖ് തുരുത്തി, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് സംബന്ധിക്കും.


Keywords: Cherkala, Kasargod, MSF, Scholarship, Muslim league, Shihab Thangal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia