city-gold-ad-for-blogger

പുണ്യനാളില്‍ സുഹ്‌­റ പ്രാര്‍ത്ഥിക്കുന്നു; ഉപ്പയുടെ ചികിത്സാസഹായത്തിന് കൈതാങ്ങിനായി

പുണ്യനാളില്‍ സുഹ്‌­റ പ്രാര്‍ത്ഥിക്കുന്നു; ഉപ്പയുടെ ചികിത്സാസഹായത്തിന് കൈതാങ്ങിനായി കുമ്പള: വ്രതശുദ്ധിയുടെ നാളുകള്‍കൊടുവില്‍ ആഘോഷത്തിന്റെ ആരവമുയരുമ്പോള്‍ ജീവി­ത­സായാഹ്‌­നത്തില്‍ അസുഖം മൂലം ദുരിതം പേറി കഴിയുന്ന കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ബിസ്മില്ലാ മന്‍സിലില്‍ അബൂബക്കര്‍ ആദമിന്(70) തുണ ഏകമകള്‍ ഫാത്തിമത്ത് സുഹ്‌­റ മാത്രം.

നാല് വര്‍ഷം മുമ്പാണ് ആദമിനെ തനിച്ചാക്കി ഭാര്യ വിടപ­റഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. വാര്‍­ദ്ധ­ക്യ കാ­ലത്ത് ഒറ്റപ്പെട്ടുപോയ ആദമിനെ തേടിയെത്തിയത് നിരവധി അസുഖങ്ങളായിരുന്നു. ജീവിതപ്രാ­രാബ്ധങ്ങള്‍ക്കിടയിലും ഏകമകള്‍ സുഹറയെ വിവഹം കഴിച്ചയച്ചെങ്കിലും സുഹറയ്ക്ക് മൂന്ന് മക്കളെ സമ്മാനിച്ചതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. സുഹ്‌­റ തന്റെ മക്കളെ പോറ്റാന്‍ പാടുപെടുന്നതിനിടയില്‍ ഉപ്പയുടെ അസുഖവും, ചികിത്സാ ചിലവും ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിത്യ ചിലവ് തന്നെ വളരെ കഷ്ടിച്ചാണ് കഴിച്ച് കൂട്ടുന്നത്. പട്ടിണി കിടന്ന ദിവസങ്ങളു­മുണ്ട്. എല്ലാം നോക്കി പുണ്യനാളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കഴിഞ്ഞുകൂടുകയാണ് ഇവര്‍. കരഞ്ഞു കലങ്ങിയ സുഹ്‌­റയുടെ കണ്ണുകളില്‍ ഒരു ചോദ്യമേയുള്ളൂ..............ഞങ്ങളുടെ കണ്ണീരൊപ്പാന്‍ സുമനുസുകള്‍ എത്തുമോ.......? ഉപ്പയെ ചികിത്സിക്കാന്‍ കഴിയുമോ...........?.

അബൂബക്കര്‍ ആദമിന്റെ തലച്ചോറി­ലെ രണ്ട് ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാമ്പത്തികം തടസ്സമായപ്പോള്‍ രോഗം പലവഴിക്കായി നീങ്ങി തുടങ്ങി. ഡോക്ടര്‍മാറുടെ മുന്നറിയിപ്പിന് മുമ്പില്‍ നെടുവീര്‍പിടാനേ സുഹ്‌­റയ്ക്ക് കഴിയുന്നുള്ളൂ. ഉപ്പയെ എത്രനാള്‍ വീട്ടില്‍ കിടത്തും.....? വേദന കടിച്ചമര്‍ത്തി കണ്ണീര്‍ വാര്‍ക്കുന്ന ഉപ്പയെ നോക്കി സുഹ്‌­റ ചോദിക്കുന്നു. ഇപ്പോള്‍ അബൂബക്കറിന് സംസാരശേഷിയും നഷ്ടപ്പെട്ടു.

കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിലാണ് അബൂബക്കറിനെ ചികിത്സിക്കുന്നത്. വി­ദ­ഗ്ദ്ധ ചികിത്സ വൈകരുതെന്ന് നിരന്തരം ഡോക്ടര്‍മര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ പുണ്യനാളില്‍ ഉപ്പയുടെ ചികിത്സയ്ക്കാ­യി സഹാ­യ ഹ­സ്­ത­വു­മായി ബിസ്മില്ലാ മന്‍സി­ലി­ലേ­ക്ക് ആ­രാ­ണ് എത്തുക........? ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്ന ഈ കുടുംബത്തിന്റെ ബാങ്ക് അ­ക്കൗണ്ട്  Zuhara 42062200023231. സിണ്ടിക്കേറ്റ് ബാങ്ക് കുമ്പള ബ്രാഞ്ച്.
മൊബൈല്‍ നമ്പര്‍ : 9526184180

-എം.എ. മൂസ മൊ­ഗ്രാല്‍  

Keywords:  Manjeshwaram, Eid, Kasaragod, Treatment, Aboobacher Adam

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia