പുണ്യനാളില്‍ സുഹ്റ പ്രാര്‍ത്ഥിക്കുന്നു; ഉപ്പയുടെ ചികിത്സാസഹായത്തിന് കൈതാങ്ങിനായി
Aug 13, 2012, 17:31 IST
കുമ്പള: വ്രതശുദ്ധിയുടെ നാളുകള്‍കൊടുവില്‍ ആഘോഷത്തിന്റെ ആരവമുയരുമ്പോള്‍ ജീവിതസായാഹ്നത്തില്‍ അസുഖം മൂലം ദുരിതം പേറി കഴിയുന്ന കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ബിസ്മില്ലാ മന്‍സിലില്‍ അബൂബക്കര്‍ ആദമിന്(70) തുണ ഏകമകള്‍ ഫാത്തിമത്ത് സുഹ്റ മാത്രം.
നാല് വര്‍ഷം മുമ്പാണ് ആദമിനെ തനിച്ചാക്കി ഭാര്യ വിടപറഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. വാര്‍ദ്ധക്യ കാലത്ത് ഒറ്റപ്പെട്ടുപോയ ആദമിനെ തേടിയെത്തിയത് നിരവധി അസുഖങ്ങളായിരുന്നു. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും ഏകമകള്‍ സുഹറയെ വിവഹം കഴിച്ചയച്ചെങ്കിലും സുഹറയ്ക്ക് മൂന്ന് മക്കളെ സമ്മാനിച്ചതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. സുഹ്റ തന്റെ മക്കളെ പോറ്റാന്‍ പാടുപെടുന്നതിനിടയില്‍ ഉപ്പയുടെ അസുഖവും, ചികിത്സാ ചിലവും ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിത്യ ചിലവ് തന്നെ വളരെ കഷ്ടിച്ചാണ് കഴിച്ച് കൂട്ടുന്നത്. പട്ടിണി കിടന്ന ദിവസങ്ങളുമുണ്ട്. എല്ലാം നോക്കി പുണ്യനാളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കഴിഞ്ഞുകൂടുകയാണ് ഇവര്‍. കരഞ്ഞു കലങ്ങിയ സുഹ്റയുടെ കണ്ണുകളില്‍ ഒരു ചോദ്യമേയുള്ളൂ..............ഞങ്ങളുടെ കണ്ണീരൊപ്പാന്‍ സുമനുസുകള്‍ എത്തുമോ.......? ഉപ്പയെ ചികിത്സിക്കാന്‍ കഴിയുമോ...........?.
അബൂബക്കര്‍ ആദമിന്റെ തലച്ചോറിലെ രണ്ട് ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാമ്പത്തികം തടസ്സമായപ്പോള്‍ രോഗം പലവഴിക്കായി നീങ്ങി തുടങ്ങി. ഡോക്ടര്‍മാറുടെ മുന്നറിയിപ്പിന് മുമ്പില്‍ നെടുവീര്‍പിടാനേ സുഹ്റയ്ക്ക് കഴിയുന്നുള്ളൂ. ഉപ്പയെ എത്രനാള്‍ വീട്ടില്‍ കിടത്തും.....? വേദന കടിച്ചമര്‍ത്തി കണ്ണീര് വാര്‍ക്കുന്ന ഉപ്പയെ നോക്കി സുഹ്റ ചോദിക്കുന്നു. ഇപ്പോള്‍ അബൂബക്കറിന് സംസാരശേഷിയും നഷ്ടപ്പെട്ടു.
കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിലാണ് അബൂബക്കറിനെ ചികിത്സിക്കുന്നത്. വിദഗ്ദ്ധ ചികിത്സ വൈകരുതെന്ന് നിരന്തരം ഡോക്ടര്‍മര്‍ മുന്നറിയിപ്പ് നല്കുമ്പോള് പുണ്യനാളില്‍ ഉപ്പയുടെ ചികിത്സയ്ക്കായി സഹായ ഹസ്തവുമായി ബിസ്മില്ലാ മന്‍സിലിലേക്ക് ആരാണ് എത്തുക........? ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്ന ഈ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ട് Zuhara 42062200023231. സിണ്ടിക്കേറ്റ് ബാങ്ക് കുമ്പള ബ്രാഞ്ച്.
മൊബൈല്‍ നമ്പര്‍ : 9526184180
-എം.എ. മൂസ മൊഗ്രാല്‍
Keywords: Manjeshwaram, Eid, Kasaragod, Treatment, Aboobacher Adam






