city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ബൈത്തു റഹ്മ പദ്ധതിയില്‍ അബ്ദുര്‍ റഹ്മാന് വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ വീട് നല്‍കും

ഗഫൂര്‍ തളങ്കര

കാസര്‍കോട്: (www.kasargodvartha.com 14.11.2014) ടാര്‍ പോളിന്‍ കൊണ്ട് മറച്ച വീട്ടില്‍ കഴിഞ്ഞുവന്നിരുന്ന വിദ്യാനഗര്‍ ചാലക്കുന്നിലെ അബ്ദുര്‍ റഹ്മാന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതത്തിന് അറുതിയാവുന്നു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ബൈത്തു റഹ്മ പദ്ധതിയില്‍ വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ അബ്ദുര്‍ റഹ്മാന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. ചാലകുന്നിലെ കുന്നിന്‍ ചെരുവില്‍ സര്‍ക്കാര്‍ വക കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് അബ്ദുര്‍ റഹ്മാനും ഭാര്യ സൗദയും പറക്കമുറ്റാത്ത 11ഉം ഒമ്പതും ഏഴും മൂന്നും വയസുള്ള നാല് പെണ്‍മക്കളും താമസിച്ചു വന്നിരുന്നത്.

ഇവരുടെ ദയനീയ സ്ഥിതി ചന്ദ്രിക ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഖാദര്‍ പാലോത്താണ് ഇവരുടെ ദയനീയാവസ്ഥ ചന്ദ്രികയെ അറിയിച്ചത്. വര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര വീട് നല്‍കാന്‍ മുന്നോട്ടു വന്നത്.

വീട് നിര്‍മിക്കുന്ന സ്ഥലം വെള്ളിയാഴ്ച വൈകിട്ട് യഹ്‌യ തളങ്കരയും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, ലീഗ് നേതാക്കളായ ഹാഷിം കടവത്ത്, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, ടി.വി.എ സലീം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, വികസന അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഇവരോടൊപ്പം ലീഗ് നേതാക്കളായ ഖാദര്‍ പാലോത്ത്, ഇബ്രാഹിം ചാല, മമ്മു ചാല, മുഹമ്മദ്കുഞ്ഞി എവര്‍ബ്രൈറ്റ്, ലത്വീഫ് ചാലക്കുന്ന്, സി.ഐ നാസര്‍, മുഹമ്മദ്കുഞ്ഞി പി.എ, സി.ഐ അബ്ദുല്ല, സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ചന്ദ്രിക ലേഖകന്‍ എബി കുട്ടിയാനം എന്നിവരും ഉണ്ടായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ആലൂര്‍ സ്വദേശിയായ അബ്ദുര്‍ റഹ്മാന്‍ വാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചാലക്കുന്നില്‍ സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് ടെന്റ് കെട്ടി താമസം തുടങ്ങിയത്. പിന്നീടാണ് ഇവര്‍ക്ക് മൂന്ന് സെന്റ് സ്ഥലത്തിന് സര്‍ക്കാര്‍ പട്ടയം അനുവദിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായിരുന്നിട്ടും കുടുംബത്തെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയിരുന്നില്ല. മാത്രമല്ല എ.പി.എല്‍ കാര്‍ഡിലാണ് ഇവരെ ഉള്‍പെടുത്തിയിരുന്നത്.

ചോര്‍ന്നൊലിക്കുന്ന ടെന്റില്‍ ഇഴജന്തുക്കളെയും മറ്റും പേടിച്ച് കഴിഞ്ഞിരുന്ന കുടുംബത്തിന് വെല്‍ഫിറ്റ് നല്‍കുന്ന വീട് ആശ്വാസമാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Muslim-league, Kerala, House, Family, Abdul Rahman, Wellfit Group. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia