മഞ്ചേശ്വരം താലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച യു.കെ യൂസുഫിനും അതിരറ്റ സന്തോഷം
Mar 21, 2013, 14:53 IST
![]() |
| യു.കെ യൂസുഫ് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിക്ക് നിവേദനംനല്‍കുന്നു |
പത്തു വര്‍ഷത്തോളമായി യൂസുഫ് മഞ്ചേശ്വരം താലൂക്കിന് വേണ്ടി വ്യക്തിപരമായി തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പല വേദികളിലും യൂസുഫ് രാഷ്ട്രീയ നേതാക്കളോടും ഉന്നത ഉദ്യോഗസ്ഥരോടും താലൂക്കിന് വേണ്ടി ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ഏറ്റവും പിന്നോക്ക പ്രദേശമായ മഞ്ചേശ്വരത്തിന്റെ വികസന കുതിപ്പിന് താലൂക്ക് രൂപീകരണം അത്യാവശ്യമാണെന്നാണ് യൂസുഫ് പറയുന്നത്. വൈകിയെങ്കിലും ആവശ്യം അംഗീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെയും പ്രത്യേകിച്ച് ധനമന്ത്രി കെ.എം മാണിയേയും താലൂക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി എന്ന നിലയില്‍ യൂസുഫ് അഭിനന്ദിച്ചു.
2011 ജൂണില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ധനമന്ത്രി എന്നിവരെ സന്ദര്‍ശിച്ച് ആക്ഷന്‍ കമ്മിറ്റി ശക്തമായിത്തന്നെ താലൂക്കിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് തന്നെ മുഖ്യമന്ത്രി മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന ഉറപ്പ് ആക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നു.
അനുഭാവപൂര്‍വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ സമരപരിപാടികളിലേക്ക് ആക്ഷന്‍ കമ്മിറ്റി നീങ്ങിയില്ലെന്ന് യൂസുഫ് പറഞ്ഞു. താലൂക്ക് അനുവദിച്ച സര്‍ക്കാരിന്റെ തീരുമാനം ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തെ ജനങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണെന്ന് യൂസുഫ് കൂട്ടിച്ചേര്‍ത്തു.
Keywords: Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







