ദുരിതക്കാഴ്ചയായ കുഞ്ഞിന് സാന്ത്വനവുമായി അധികൃതര്‍
Apr 25, 2013, 16:49 IST
കാസര്‍കോട്: ഇരു കാലുകളും മുകളിലോട്ട് വളഞ്ഞും തല സാമാന്യത്തിലധികം വളര്‍ന്നും അന്നനാളത്തിലെ തകരാറുമായി പിറന്ന കുഞ്ഞിന് സാന്ത്വനവുമായി ജില്ലാ ഭരണകൂടവും മാലിക് ദീനാര്‍ ആശുപത്രി അധികൃതരും രംഗത്തുവന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഭൂമിയില്‍ പിറന്ന കുഞ്ഞ് ആരുടെയും കരളലിയിപ്പിക്കും.
കുഞ്ഞിന്റെ ചികിത്സ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്നു ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് മാതാപിതാക്കളോട് അപേക്ഷ നല്കുവാന് പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെയും ഉമ്മയുടെയും ഒരു വര്‍ഷത്തെ ചികിത്സാചെലവും മാലിക്ദീനാര്‍ ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്. കാറഡുക്ക, ആദൂരിലെ അഹ്മദ്- ബീഫാത്തിമ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ജനിതക വൈകല്യവുമായി പിറന്നത്.
എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ. സുധീര്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് കലക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
Keywords : Kasaragod, Child, Malik Deenar, Endosulfan, Kerala, Mother, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.