city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Jam | പൊറുതിമുട്ടി യാത്രക്കാർ; ഉപ്പളയിൽ വീണ്ടും മണിക്കൂറുകളോളം ഗതാഗത സ്തംഭനം

Traffic Jam Continues to Haunt Uppaḷa; Passengers Endure Hours of Delay Again
Photo: Arranged

● മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
● ആരിക്കാടി-ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. 
● ഉപ്പള ടൗൺ കടന്ന് കിട്ടാൻ എടുക്കുന്ന സമയം ഒരു മണിക്കൂറിലേറെയാണ്. 

ഉപ്പള: (KasargodVartha) ഗതാഗത സ്തംഭനത്തിൽ വീർപ്പുമുട്ടി വീണ്ടും ഉപ്പള. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും, തടസ്സപ്പെടുത്തിയുമാണ് ബദൽ സംവിധാനം ഏർപ്പെടുത്താതെയുള്ള ദേശീയപാത നിർമാണമെന്നാണ് വീണ്ടും ആക്ഷേപം ഉയരുന്നത്. 

നേരത്തെ എകെഎം അശ്റഫ് എംഎൽഎ ഇടപെട്ട്  ഗതാഗത സ്തംഭനം ഒഴിവാക്കാൻ അധികൃതരുമായി ചർച്ച നടത്തി നടപടി സ്വീകരിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീണ്ടും ഗതാഗത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ആരിക്കാടി-ബന്തിയോട് നിന്ന് തുടങ്ങുന്ന ഗതാഗത തടസ്സം ഉപ്പള വരെ നീളുകയാണ്. ഉപ്പള ടൗൺ കടന്ന് കിട്ടാൻ എടുക്കുന്ന സമയം ഒരു മണിക്കൂറിലേറെയാണ്. പൊലീസ് ഇടപെട്ട് ഗതാഗത തടസ്സം നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതുക്കും മേലെയാണ് വാഹനങ്ങളുടെ നീണ്ട നിര.

രോഗികൾക്ക് ആംബുലൻസിലായാലും ബസിലായാലും ഗതാഗത തടസം മൂലം യാത്ര വൈകുന്നതും, സമയത്തിന് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതും രോഗികളുടെ ജീവനാണ് ഭീഷണിയാവുന്നത്.


#TrafficJam #Uppaḷa #Kasaragod #NationalHighway #PublicInconvenience #AmbulanceDelay

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia