ആര്‍ക്കും വിളിക്കാം; ദീനാര്‍ ഐക്യവേദിയുടെ ആംബുലന്‍സ് റെഡിയാണ്
Aug 6, 2012, 22:36 IST
ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കും. വാടക ഈടാക്കാതെ ഇന്ധന വിലമാത്രം വാങ്ങിയാണ് സര്‍വ്വീസ് നടത്തുന്നത്. നിര്‍ധനര്‍ക്ക് സേവനം സൗജന്യമായിരിക്കും. തളങ്കര ദീനാര്‍ നഗറില്‍ ആംബുലന്‍സ് ഏത്നേരവും സജ്ജമായിരിക്കും. ആംബുലന്‍സിന് വിളിക്കേണ്ട നമ്പര്‍ 98 47 76 55 53.
മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖതീബ് അബ്ദുല്‍ മജീദ് ബാഖവിയാണ് ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.എ. ഷാഫി സ്വാഗതം പറഞ്ഞു.
എ. അബ്ദുര്‍ റഹ്മാന്, ടി.എം.എ. കരീം, ഐക്യവേദി പ്രസിഡന്റ് എം.ആര്.സി. സത്താര്‍, സെക്രട്ടറി ശംസുദ്ദീന്‍ ഗോളി, എന്‍.എ. കറമുല്ല ഹാജി, ഉസ്മാന് കടവത്ത്, അസീസ് കടപ്പുറം, ഡോ. ബള്ളാള്‍, സി. മുഹമ്മദ് കുഞ്ഞി, ഹുസൈന് ഹാജി പള്ളിക്കാല്‍, വോളിബോള്‍ ബഷീര്‍, നിസാര്‍, മമ്മു, അമ്മി മാസ്റ്റര്‍, സാലി, ഹാരിസ്, സലീം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Thalangara, Ambulance, Kasaragod, Deenar Aikya Vedi








