city-gold-ad-for-blogger

പടന്നക്കാട് ടോള്‍ പിരിവ് അഴിമതി: വിജിലന്‍സ് ഓഫീസ് മാര്‍ച്ച് 17ന്

കാസര്‍കോട്: പടന്നക്കാട് ടോള്‍ പിരിവ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ത്വരിതപ്പെടുത്തുക, മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചും കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വിജിലന്‍സ് ഓഫീസിലേക്ക് മെയ് 17ന് യുവജന മാര്‍ച്ച് നടത്തും.

ടോള്‍ പിരിവിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. 15 ദിവസംകൊണ്ട് 40 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പൂര്‍ണമായും അവസാനിച്ച നിലയിലാണിപ്പോള്‍.

ടോള്‍ പിരിവ് മുടങ്ങിയിട്ട് ഏഴുമാസക്കാലമായിട്ടും വകുപ്പുതല നടപടിപോലും സ്വീകരിക്കാതെ കുറ്റക്കാരെ
പടന്നക്കാട് ടോള്‍ പിരിവ് അഴിമതി: വിജിലന്‍സ് ഓഫീസ് മാര്‍ച്ച് 17ന്
file photo
രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോപണ വിധേയനായ ചീഫ് എന്‍ജിനീയറെ തന്നെ വകുപ്പുതല അന്വേഷണത്തിന്റെ ചുമതല നല്‍കിയത് കുറ്റക്കാരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ്. ഏറ്റവുമൊടുവില്‍ കേസ് വിജിലന്‍സിന് കൈമാറുമെന്ന് പറഞ്ഞെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വിജിലന്‍സ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു.

Keywords: Padnakkad, Railway over bridge, Toll collectiom, Scam, Enquiry, DYFI march, Vigilance office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia