പ്ലസ് ടു വിദ്യാര്‍ത്ഥിയെ സ്കൂള്‍ പരിസരത്ത് ഒരുസംഘം അക്രമിച്ചു
Feb 12, 2013, 21:02 IST
ബേക്കല്‍: പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഒരു സംഘം സ്കൂള്‍ പരിസരത്തുവെച്ച് അക്രമിച്ചു പരിക്കേല്‍പിച്ചു. പാക്കം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂച്ചക്കാട് തെക്കുപുറത്തെ ഇസ്മാഇലിന്റെ മകന്‍ ടി.എച്ച്. ജംഷീദിനെയാണ് (17) ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂള്‍ പരിസരത്ത് വെച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആക്രമിച്ചത്.
വടി, പഞ്ച് തുടങ്ങിയ മാരകായുദ്ധങ്ങളുമായാണ് അടിച്ചത്. പരിക്കേറ്റ ജംഷീദിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മുക്കൂട് വെച്ച് കളിക്കിടെ പാക്കത്തെ ചിലരെ പൂച്ചക്കാട്ടുള്ള ചിലര്‍ അക്രമിച്ചിരുന്നു. ഇതിന്റെ പേരിലാണ് നിരപരാധിയായ വിദ്യാര്‍ത്ഥിയെ പുറമെ നിന്നുമെത്തിയ ചിലരും ഏതാനും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചത്.

Keywords: Kasaragod, Bekal, Plus two, Student, Attack, School, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.